പാവയിൽ ഫെസ്റ്റിന് വർണാഭമായ തുടക്കം

0
1487

നന്മ വറ്റാത്ത നാട്ടുറവകൾ കാത്തുസൂക്ഷിക്കുന്നതിന്‍റെ അടയാളപ്പെടുത്തലായി പാവയിൽ ഫെസ്റ്റിന് അരങ്ങുണരുകയായി.

ഏപ്രിൽ 7 മുതൽ 11 വരെ നടക്കുന്ന വൈവിദ്ധ്യമാർന്ന പരിപാടികൾക്കു മുന്നോടിയായി ഏപ്രിൽ 2 ന് വർണ്ണോത്സവവും മെഗാമെ‍ഡിക്കൽ ക്യാന്പും നടത്തി. കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തിലായിരുന്നു വർണ്ണോത്സവം സംഘടിപ്പിച്ചത്. ജലാശയ സംരക്ഷണസന്ദേശവുമായി ചിത്രകാരന്മാർ പാവയിൽ പുഴയുടെ തീരത്ത് ഒത്തു ചേർന്ന് വർണ്ണ ചിത്രങ്ങൾ രചിച്ചു. കേരള ലളിതകലാ അക്കാദമി മെന്പർ പോൾ കല്ലാനോട് ഉദ്ഘാടനം ചെയ്ത ചിത്രോത്സവത്തിൽ ജീവൻ തോമസ്‍, സുനിൽ അശോകപുരം, അജയൻ കാരാടി, നദി, ഹാരൂൺ അൽ ഉസ്മാൻ, സതീഷ് കുമാർ തുടങ്ങീ എഴുപതോളം പ്രശസ്ത ചിത്രകാരന്മാർ പങ്കെടുത്തു.

ഫെസ്റ്റിൻറെ ഭാഗമായൊരുക്കുന്ന താൽക്കാലിക ആർട്ട് ഗ്യാലറിയിൽ ചിത്രങ്ങൾ പ്രദർശിപ്പിക്കും. ചിത്രങ്ങൾ വിറ്റു കിട്ടുന്ന വരുമാനം നിലന്പൂർ സന്തോഷ് എന്ന ചിത്രകാരൻറെ ചികിത്സാചിലവിലേക്കായി നൽകാനാണ് സംഘാടകസമിതിയുടെ തീരുമാനം.

ജലോത്സവം, പുഷ്പോത്സവം, സാംസ്കാരികോത്സവം, വിപണനമേളകൾ, അമ്യൂസ്മെൻറ് പാർക്ക്, ചിത്രഫോട്ടോ പ്രദർശനം, മെഗാസ്റ്റേജ് ഷോ, ചരിത്ര-വിദ്യാഭ്യാസപ്രദർശനം, ഭക്ഷ്യമേള, ബോട്ടിംഗ് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പരിപാടികൾ ഉൾക്കൊള്ളുന്ന പാവയിൽ ഫെസ്റ്റ് ഏപ്രിൽ 7 ന് കേരളനിയമസഭാ സ്പീക്കർ ശ്രീ. പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

 

LEAVE A REPLY

Please enter your comment!
Please enter your name here