കൊല്ലം: കാട്ടാക്കട സ്പോര്‍ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ october 8 ന് നാടക പ്രേമികളായ കുട്ടികള്‍ക്കും അധ്യാപകര്‍ക്കുമായ് ഏകദിന നാടക ശില്‍പശാല സങ്കടിപ്പിക്കുന്നു. സംസ്ഥാന അഡ്ഹോക് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗമായ മനു ജോസ് നയിക്കുന്ന പരിപാടി, പ്രശസ്ത കലാകാരനും സംസ്ഥാന അഡ്ഹോക് കമ്മിറ്റി പ്രസിഡന്റുമായ രഘുത്തമൻ മാസ്റ്റർ ഉത്ഘാടനം നിര്‍വ്വഹിക്കും.കാലത്ത് 10 മണിക്ക് മനു ജോസ് നയിക്കുന്ന Natak by law എന്ന വിഷയത്തിൽ ചർച്ച നടക്കും. തുടർന്ന് ഉച്ചക്ക് 2 മണിക്ക് ‘കുട്ടികളുടെ നാടകവേദി, ഒരു മനഃശാസ്ത്ര പഠനം ‘എന്ന വിഷയത്തിൽ മനുവിന്റെ അവതരണവും ഉണ്ടായിക്കും.
ശേഷം 5 മണിക്ക് പ്രശസ്ഥ കലാകാരൻമാരായ മധുവും സവർണ്ണനും നയിക്കുന്ന കൊട്ടും പാട്ടും മാനവീയം എന്ന പരിപാടിയില്‍ ബഹുമാനപ്പെട്ട മേയര്‍ രാജേന്ദ്രബാബുവും ഒപ്പം ചേരുന്നതാണ്. പൊതുവേ, അന്യം വന്ന ഒരു സാമൂഹിക കലയാണ് നാടകം. പ്രത്യേകിച്ച് കുട്ടികളിലും മുതിർന്നവരിലും, നല്ല രീതിയിൽ സ്വാധീനിക്കാൻ കഴിവുള്ള ഈ പാരന്പര്യകല നിലനിൽക്കേണ്ടതിന്റെ ആവശ്യകത നിയമ സംവിധാനങ്ങളും തിരിച്ചറിഞ്ഞതിന്റെ ഫലമാണ്, ഈ ശിൽപശാല. അത്തരത്തിൽ, സമൂഹത്തിൽ ഇന്ന് നിലവിലുള്ള സാമൂഹിക ദുരവസ്ഥകളെ ചെറുത്ത് തോൽപ്പിക്കാൻ നാടകമൊരു ശക്തമായ മാധ്യമമാണ് എന്ന പുത്തനുണർവ് തന്നെ ഒരു പുതിയ തുടക്കമാണ്.
താല്‍പര്യമുള്ളവര്‍ 9496872205 എന്ന watsapp നന്പറിൽ ബന്ധപ്പെടുക.