Homeലേഖനങ്ങൾദുബായ്‌ യാത്രയിൽ ബുർജ്ജ്‌ ഖലീഫയെക്കാൾ അത്ഭുതപ്പെടുത്തിയത്‌...

ദുബായ്‌ യാത്രയിൽ ബുർജ്ജ്‌ ഖലീഫയെക്കാൾ അത്ഭുതപ്പെടുത്തിയത്‌…

Published on

spot_imgspot_img

ഡോ. കെ. എസ്‌. കൃഷ്ണകുമാർ

വിദേശരാജ്യങ്ങളിലെ യാത്രാവേളകളിൽ അവിടത്തെ കൂറ്റൻ കെട്ടിടങ്ങളോ മാസ്മരികമായ വാണിഭയിടങ്ങളോ ഒന്നുമല്ല ഏറെ അത്ഭുതപ്പെടുത്തിയത്‌, പാതകളിലെ കാൽനടയാത്രക്കാരോട്‌ (pedestrians) അന്നാടുകളിൽ വാഹനങ്ങൾ ഓടിക്കുന്നവർ കാണിക്കുന്ന കരുതലും ബഹുമാനവുമാണു. ദുബായിൽ ‌ ബുർജ്ജ്‌ ഖലീഫയുടെ ഉയരമല്ല ‌, അവിടങ്ങളെല്ലാം കാണിക്കാനും അതിഥ്യമരുളാനും കൂടെയുണ്ടായിരുന്ന പ്രവാസി സുഹൃത്തുക്കൾ പറഞ്ഞുതന്ന ഇക്കാലമത്രയും ആ രാജ്യങ്ങളിലെ അവരുടെ വാഹനഗതാഗതാനുഭവങ്ങളാണു വിസ്മയമുളവാക്കിയത്. വേഗതകളിലോ മുന്നിലെ വാഹനങ്ങളെ മറികടക്കുന്നതിലോ കൂട്ടുപ്പാതകളിലെ നിയമാനുശീലനങ്ങളിലോ ആറുവരിപ്പാതകളിലെ ഗതിമാറ്റങ്ങളിലോ സംഭവിക്കുന്ന തെറ്റുകളെക്കാൾ അവരെല്ലാം അതീവശ്രദ്ധാലുക്കളാകുന്നത്‌ സീബ്രാ ലൈനുകളിലും അവ മുറിച്ച്‌ കടക്കുന്ന കാൽനടക്കാരിലുമാണു. ആ രാജ്യങ്ങളിലെ ശിക്ഷാനടപടികളെയും കാർക്കശ്യത്തെയും പിഴയായി അടക്കേണ്ടി വരുന്ന തുകകളുടെ വലിപ്പങ്ങളെയും ഓർത്തിട്ടാണു വാഹനമോടിക്കുന്നവരുടെ ഈ കരുതലും കൃത്യതയുമെങ്കിലും അതുവഴി ജനങ്ങളുടെ ജീവനു നൽകുന്ന മൂല്യവും നിരത്തുകളിലെ നിയമശ്രദ്ധകളും അഭിനന്ദനാർഹമാണു, അനുകരണീയമാണു. സീബ്രാ ലൈനുകൾ മാത്രമല്ല, റോഡുകളിലെ മറ്റ്‌ വരകൾ ഓരോന്നിന്റെയും വർണ്ണത്തിന്റെയും വണ്ണത്തിന്റെയും ഉദ്ദേശ്യങ്ങളും നിയമരീതികളും എന്തൊക്കെയാണെന്നു അറിയാത്തവരാണു നമ്മുടെ നാടുകളിലെ ഭൂരിപക്ഷം വാഹനമോട്ടക്കാർ. കൂട്ടമായിട്ട്‌ സീബ്രാ ലൈനിലൂടെ കടക്കാൻ മറ്റുള്ളവരെ കാത്ത്‌ കാൽനടക്കാർ നിൽക്കുന്ന പാതയോരങ്ങളുള്ള ഏകരാജ്യം നമ്മുടെതാണെന്നു തോന്നുന്നു. കാൽനടക്കാർക്ക്‌ വേണ്ടിയുള്ള സിഗ്നൽ തെളിഞ്ഞ്‌ കിടക്കുന്ന സമയം ആരുമില്ലെങ്കിൽ തന്ത്രത്തിൽ വേഗത്തിൽ വാഹനമോടിച്ചു കടന്നുകളയുന്ന ഏക ദേശവും നമ്മളുടെതായിരിക്കാം. സീബ്രാലൈനിൽ വാഹനങ്ങളും കാൽനടയാത്രികരും കൂടികുഴഞ്ഞ്‌ സർക്കസ്സ്‌ കളിക്കുന്നത്‌ കാണണമെങ്കിലും നമ്മുടെ നാട്ടിൽ തന്നെ വരണം. പണ്ടൊരിക്കൽ ഞാനൊരു കവിത എഴുതി; സീബ്രാലൈൻ എന്നത്‌ കറുത്തവനും വെളുത്തവനും റോഡിൽ വണ്ടിയിടിച്ച്‌ മരിച്ച്‌ കിടക്കാൻ പ്രത്യേകം പ്രത്യേകം പെട്ടികളെന്ന്. വാരകൾക്കപ്പുറം തൊട്ടടുത്ത്‌ സീബ്രാലൈനുള്ളപ്പോഴും അതില്ലാത്ത ഭാഗത്തിലൂടെ സ്വന്തം സൗകര്യാർത്ഥം ധൃതിയിൽ റോഡു മുറിച്ചു കടക്കുന്നവരെക്കൊണ്ടും നമ്മളുടെ വഴികൾ നിറഞ്ഞിരിക്കുകയാണു. നടയാത്രികരുടെ അവകാശവും സ്വാതന്ത്രവുമാണു ഈ വരയൻകുതിരവരയിലൂടെയുള്ള സ്വൈര്യസഞ്ചാരമെന്നത്‌ ഓരോ പൗരനും അറിയാൻ ഇനിയുമെത്ര നാളെടുക്കും. സിഗ്നൽ ഉള്ളയിടങ്ങളിലും ഇല്ലാത്തയിടങ്ങളിലും കാൽനടക്കാരോട്‌ ഇത്തിരി കരുതലും കാരുണ്യവും വാഹനസാരഥികളിലുണ്ടാകുക ഇനി ഏത്‌ യുഗത്തിലാകും? പൊതുനിരത്തുകളിലെ ഗതാഗതവേളകളിൽ അറിഞ്ഞിരിക്കേണ്ട ചില അടിസ്ഥാനനിയമധാരണകൾ പോലും ഇല്ലാത്തവരാണു ഇവിടെ വണ്ടിയോടിക്കുന്നവരിൽ അധികവും. അതിനു ഒരുദാഹരണമാണു കവലകളിലെത്തുന്ന നേരം അവരുടെ വാഹനം നേരെ പോകുമെന്നു സൂചിപ്പിക്കാൻ അപകട/തടസ്സവിളക്കുകൾ (hazard lights) തെളിയിച്ച്‌ വണ്ടിയോടിക്കുന്നവർ. എന്തെങ്കിലും സാങ്കേതികത്തകരാറുമൂലമോ അപകടങ്ങൾ സംഭവിച്ചതുകൊണ്ടോ ഇതരവാഹനങ്ങൾക്ക്‌ തടസ്സം ഉണ്ടാക്കി പൊതുനിരത്തുകളിൽ കിടക്കേണ്ടി വരുന്ന ആപത്ഘട്ടങ്ങളിൽ വാഹനങ്ങളിൽ ഉപയോഗിക്കേണ്ടതിനെ നേരെ പോകുമെന്നു സൂചിപ്പിക്കാനായിട്ടാണു ഇപ്പോഴും പലരും hazard ഉപയോഗിക്കുന്നത്‌. പുറകിൽ വരുന്നവരോട്‌ ‌ തങ്ങളുടെ വാഹനത്തിന്റെ വലത്‌ വശത്തിലൂടെ മറി കടന്ന് പോകാൻ അനുവദിക്കുന്ന രീതിയിൽ വലതുവശത്തെ സൂചനാവിളക്കുകൾ (indicators) തെളിയിക്കുന്നതും ഇതേ ഗണത്തിൽ പെടുന്ന അബദ്ധങ്ങളാണു. നിരത്തുകൾ പൊതുസ്വത്താണെന്നും അവിടെ അധികാരാവകാശങ്ങൾ എല്ലാവർക്കും തുല്യമാണെന്നും ഓർക്കണം. വാഹനയാത്രികരും കാൽനടക്കാരും തമ്മിലുള്ള ഉപാധികളില്ലാത്ത പ്രതിപക്ഷബഹുമാനവും സഹിഷ്ണുതയും സഹകരണവുമെല്ലാം പൊതുനിരത്തുകളുടെ ഉപഭോഗാക്താക്കളെന്ന നിലയിൽ അവശ്യഗുണങ്ങളാണെന്നും അറിയണം. ഇത്തരം കാര്യങ്ങളിൽ അറിവില്ലായ്മയെക്കാൾ, നിയമങ്ങളെയും മറ്റുള്ളവരെയും അനുസരിക്കുന്നതിൽ വെറുതെ തോന്നുന്ന മനുഷ്യസഹജമായ അടിമത്വബോധവും കാത്തുനിൽപുകളിലെ താത്പര്യക്കുറവും സ്വന്തം കാര്യവിജയങ്ങളിലേക്കുള്ള അമിതമോഹവും എളുപ്പമാർഗ്ഗങ്ങളോടുള്ള സ്ഥിരസ്വഭാവവുമാണു യഥാർത്ഥത്തിൽ മുഖ്യപ്രതികൾ. എവിടെയും മനോഭാവമാണു മുഖ്യം.
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

അപമാനിതനായി, എനിക്ക് ഉത്തരം വേണം; ഫാറൂഖ് കോളേജിനെതിരെ ജിയോ ബേബി

സിനിമാ ചര്‍ച്ചയുമായി ബന്ധപ്പെട്ട് കോളേജില്‍ അതിഥിയായി വിളിച്ച ശേഷം ആ പരിപാടി റദ്ദ് ചെയ്തതില്‍ പ്രതിഷേധം അറിയിച്ച് സംവിധായകന്‍...

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാമത്സരം

തിരുവനന്തപുരം: കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ഇ-പഠനകേന്ദ്രം കേരളത്തിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാമത്സരം സംഘടിപ്പിക്കുന്നു. അപേക്ഷകരുടെ പ്രായപരിധി 30 വയസ്സില്‍...

‘ഒരു പെരുംകളിയാട്ടം’ അക്കിര കുറസാവയുടെ ‘സെവന്‍ സമുറായ്’ക്കുള്ള ആദരം: ജയരാജ്

അന്തരിച്ച വിഖ്യാത ചലച്ചിത്രകാരന്‍ അക്കിര കുറോസോവയ്ക്കുള്ള ആദരമായി ഒരുക്കുന്ന ചിത്രമാണ് ഒരു പെരുങ്കളിയാട്ടമെന്ന് സംവിധായകന്‍ ജയരാജ്. സുരേഷ് ഗോപിയെ...

പ്രൊഫ: എരുമേലി പരമേശ്വരന്‍ പിള്ള കഥ-കവിത പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

കേരള ബുക്ക്‌സ് ആന്‍ഡ് എഡ്യൂക്കേഷണല്‍ സപ്ലൈയേഴ്‌സ് രണ്ടാമത് പ്രൊഫ. എരുമേലി പരമേശ്വരന്‍ പിള്ള കഥ, കവിതപുരസ്‌കാരം 2023ന് കൃതികള്‍...

More like this

അപമാനിതനായി, എനിക്ക് ഉത്തരം വേണം; ഫാറൂഖ് കോളേജിനെതിരെ ജിയോ ബേബി

സിനിമാ ചര്‍ച്ചയുമായി ബന്ധപ്പെട്ട് കോളേജില്‍ അതിഥിയായി വിളിച്ച ശേഷം ആ പരിപാടി റദ്ദ് ചെയ്തതില്‍ പ്രതിഷേധം അറിയിച്ച് സംവിധായകന്‍...

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാമത്സരം

തിരുവനന്തപുരം: കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള ഇ-പഠനകേന്ദ്രം കേരളത്തിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി തിരക്കഥാമത്സരം സംഘടിപ്പിക്കുന്നു. അപേക്ഷകരുടെ പ്രായപരിധി 30 വയസ്സില്‍...

‘ഒരു പെരുംകളിയാട്ടം’ അക്കിര കുറസാവയുടെ ‘സെവന്‍ സമുറായ്’ക്കുള്ള ആദരം: ജയരാജ്

അന്തരിച്ച വിഖ്യാത ചലച്ചിത്രകാരന്‍ അക്കിര കുറോസോവയ്ക്കുള്ള ആദരമായി ഒരുക്കുന്ന ചിത്രമാണ് ഒരു പെരുങ്കളിയാട്ടമെന്ന് സംവിധായകന്‍ ജയരാജ്. സുരേഷ് ഗോപിയെ...