ചിത്രരചനാപുരസ്കാരം 2017 – ചിത്രങ്ങൾ അയക്കാം.

0
1306

തിരുവനന്തപുരം ജില്ലയിലെ വെള്ളല്ലൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പങ്കജാക്ഷൻ ഫൗണ്ടേഷൻറെ ആഭിമുഖ്യത്തിൽ 2017 മുതൽ എല്ലാ വർഷവും കേരളത്തിലെ ഏറ്റവും മികച്ച കലാകാരൻമാരെ കണ്ടെത്തി പുരസ്കാരങ്ങൾ നൽകുന്നു. കേരളത്തിലെ പ്രശസ്ത ചിത്രകാരൻമാരായ ശ്രീ. ബി.ഡി.ദത്തൻ, ലളിതകലാ അക്കാദമി അംഗം കൂടിയായ ശ്രീ കാരക്കാമണ്ഡപം വിജയകുമാർ എന്നിവരടങ്ങിയതാണ് സംഘാടക സമിതി. 25000 രൂപയും പ്രശസ്തി പത്രവും ശില്പവുമാണ് ഒന്നാം സമ്മാനം. 10000, 5000 എന്നിങ്ങനെ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾക്കായി ക്യാഷ് അവാർഡും ഏർപ്പെടുത്തിയിരിക്കുന്നു.

മെയ് ആദ്യവാരം വെള്ളല്ലൂരിൽ നടക്കുന്ന വിപുലമായ സാംസ്കാരികോത്സവത്തിൽ വെച്ചാണ് പുരസ്കാരങ്ങൾ സമ്മാനിക്കുന്നത്. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ ചിത്രങ്ങൾ സ്വീകരിക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. ചിത്രകലയിൽ പ്രാവിണ്യം നേടിയിട്ടുള്ള ആർക്കും ഈ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ചിത്രങ്ങൾ 2.5 / 2 അടി അളവിൽ ഫ്രെയിം ചെയ്ത് നൽകേണ്ടതാണ്.
  • അക്രിലിക് /  ഓയിൽ / വാട്ടർ കളറുകളാണ് ഉപയോഗിക്കേണ്ടത്.
  • ചിത്രരചനക്ക് പ്രത്യേകവിഷയമില്ല.
  • പങ്കെടുക്കുന്നവർ 20 വയസ്സിനു മുകളിൽ പ്രായമുള്ളവരായിരിക്കണം.
  • ഒരാള്‍ക്ക് രണ്ട് ചിത്രങ്ങൾ വരെ അയക്കാവുന്നതാണ്.
  • ചിത്രങ്ങൾ അയക്കുന്നതിനു മുന്പ് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
  • ചിത്രങ്ങൾ അയക്കാനുള്ള അവസാന തിയ്യതി 2017 ഏപ്രിൽ 25

ചിത്രങ്ങൾ അയക്കുന്നതിന്.

  • തിരുവനന്തപുരം  : റഷീദ് മുല്ലക്കൽ – 9446329787
  • കിളിമാനൂർ : എസ് ശശിധരൻ നായർ – 9446751369
  • വെള്ളല്ലൂർ :  കെ.പി.ഉപേന്ദ്രൻ – 7356610400
  • കോട്ടയം :  ബിനു ജോസഫ് – 9562798865
  • എറണാകുളം :  മുജീബ് – 9562217770
  • കോഴിക്കോട് :  ജ്യോതി വെള്ളല്ലൂർ – 9846457802
  • കാസർഗോഡ് :  ഗോപാലകൃഷ്ണൻ – 9495076469

LEAVE A REPLY

Please enter your comment!
Please enter your name here