കളി ആട്ടം 17 കുട്ടികളുടെ സമഗ്ര വികസനം കുട്ടികളുടെ തിയറ്ററിലൂടെ

0
1423

കുട്ടികൾക്ക് കളിക്കാനും പഠിയ്ക്കാനും ഒന്നിച്ച് കൂട്ട് ചേർന്ന് ഈ അവധിക്കാലം ആസ്വാദ്യകരമാക്കാൻ മറ്റൊരു കളി ആട്ടം കൂടി .  2017  ഏപ്രിൽ 5 മുതൽ 11 വരെപൂക്കാട് കലാലയത്തിൽ വെച്ച് കളി ആട്ടം നടക്കും.

കളി ആട്ടത്തിൽ നാടക കേളികൾ,  കുട്ടികളുടെ നാടകോത്സവം എന്നിവ സംഘടിപ്പിക്കും മികച്ച വ്യക്തിത്ത്വങ്ങളുമായ് കുട്ടികളുടെ ഒത്ത് ചേരൽ, യാത്ര, ക്യാമ്പിൽ രൂപം കൊള്ളുന്ന കുട്ടികളുടെ നാടക അവതരണം എന്നിവയാണ് കളി ആട്ടത്തിലെ പ്രധാന വിഭവങ്ങൾ. നിറവും മണവും രുചിയും ആട്ടവും പാട്ടും കളിയും ചേർന്ന് കുട്ടികളുടെ ഭാവനയെ  സർഗ്ഗചേതനയെ തൊട്ടുണർത്തുന്ന ഒരാഴ്ചക്കാലം കുട്ടികളുടെ പ്രിയപ്പെട്ട മനോജ് നാരായണനും അബൂബക്കർ മാസ്റ്ററും നയിക്കുന്ന ഈ ക്യാമ്പ് ഒരിക്കൽ കൂടി കുട്ടികൾക്ക് നവ്യാനുഭവം പകരും.  9 വയസ്സ് മുതൽ 15 വയസ്സ്  വരെയുള്ളവർക്ക് അപേക്ഷിക്കാം. 9 വയസ്സിൽ തഴെയുള്ളവർക്കായ് കുട്ടിക്കളി ആട്ടം സംഘടിപ്പിക്കുന്നു.  നിർദ്ദിഷ്ട അപക്ഷാ ഫോറം കലാലയം ഓഫീസ് ൽ നിന്ന് ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here