Homeകേരളംആദർശ് .സി .വി - മങ്ങാടൻ കുടുംബത്തിലെ പ്രതിഭാധനനായ ഇളമുറ കോലധാരി

ആദർശ് .സി .വി – മങ്ങാടൻ കുടുംബത്തിലെ പ്രതിഭാധനനായ ഇളമുറ കോലധാരി

Published on

spot_img

മധു.കെ.

വീണ്ടുമൊരു പത്താമുദയത്തെ വരവേല്ക്കാനായി കാത്തിരിക്കുകയാണ് വടക്കൻ കേരളം. കാൽച്ചിലന്പിന്റെ താളമർമ്മരങ്ങൾക്കും ദേവരൂപങ്ങളുടെ ദൃശ്യവിസ്മയങ്ങൾക്കുമായി കണ്ണും കാതും കൂർപ്പിച്ചിരിക്കുകയാണ് എല്ലാവരും.
അണിയലങ്ങളുടെ നവീകരണത്തിന്റെ അവസാന മിനുക്കുപണികളിൽ ഏർപ്പെട്ടിരിക്കുന്ന കോലധാരികൾ, വാദ്യോപകരണങ്ങൾ കേടുപാടുകൾ തീർത്ത് പ്രയോഗക്ഷമമാക്കിയ വാദ്യ വിദഗ്ദ്ധർ തുടങ്ങി എല്ലാവരും പുതിയ തെയ്യക്കാലത്തിന്റെ വരവിളിക്കായി ഒരുങ്ങിയിരിക്കുകയാണ്.
കണ്ണൂർ ജില്ലയിലെ മങ്ങാടിനടുത്ത് നസ്വയം നിർമ്മിച്ച അണിയലങ്ങളുമായി നിറഞ്ഞ പ്രതീക്ഷകളോടെ പുതിയ തെയ്യക്കാലത്തെ സ്വീകരിക്കാനിരിക്കുകയാണ് ആദർശ്.സി.വി. എന്ന യുവ തെയ്യം കലാകാരൻ.
ആദർശിനെപോലെയുള്ള യുവാക്കൾ തെയ്യത്തോടു കാണിക്കുന്ന പ്രതിബദ്ധത തെയ്യപ്രേമികളെ സംബന്ധിച്ചിടത്തോളം ആശ്വാസദായകമാണ്.
ഈ മഹത്തായ അനുഷ്ഠാനത്തിന്റെ ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷ നല്കുന്നതാണ് ചെറുപ്പക്കാരുടെ ശക്തമായ സാന്നിദ്ധ്യം.. ആദർശിന്റെ തന്നെ വാക്കുകളിൽ പറഞ്ഞാൽ ” ഇനി വരുന്ന തലമുറ ഇവിടെ തെയ്യങ്ങൾ ഉണ്ടായിരുന്നു എന്നതിനു പകരം ഉണ്ട് എന്നു പറയുവാനുതകും വിധം തെയ്യത്തിന്റെ അതിവിശിഷ്ടമായ പാരന്പര്യത്തിന് ചേർന്ന ഒരു കോലക്കാരനാകാൻ കഴിയണമെന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ” .
വലിയച്ഛനും പ്രശസ്ത തെയ്യക്കാരനുമായ ശ്രീ കണിച്ചമൽ നാരായണൻ പെരുവണ്ണാനും അച്ഛച്ഛൻ ശ്രീ.കുഞ്ഞിക്കണ്ണൻ സി.വി.യുമാണ് ആദർശിന്റെ ഗുരുക്കന്മാർ .അഞ്ചാം വയസ്സിൽ കളിക്ക തെയ്യം കെട്ടി തെയ്യത്തിന്റെ മഹാ വേദികയിലേക്ക് പ്രവേശിച്ചു.
തളിപ്പറമ്പ് നാഷനൽ കോളജിൽ മൂന്നാം വർഷ ബി.കോം .ബിരുദ വിദ്യാർത്ഥിയാണ് ആദർശ് . അച്ഛൻ ശ്രീ.ശശീന്ദ്രൻ .സി .വി.
അമ്മ ശ്രീമതി സുദീപ .ഇവരുടെ മൂത്ത മകനാണ് ആദർശ് .രണ്ടാമത്തെ ആൾ അഭിനവ് എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയാണ്.
പതിനഞ്ചാം വയസ്സിൽ എരഞ്ഞിക്കലിൽ പുലിയൂർ കണ്ണൻ കെട്ടി വലിയ തെയ്യങ്ങൾക്ക് തുടക്കം കുറിച്ചു. പിന്നീട് കഴിഞ്ഞ നാലു വർഷത്തിനിടയിൽ ഊർപ്പഴശ്ശി ,ധൂളിയങ്കൽ ഭഗവതി , ,മുത്തപ്പൻ ,വീരൻ,വീരാളി, കാരൻ ദൈവം തുടങ്ങി വ്യത്യസ്ത ദേവീദേവന്മാരുടെ പകർന്നാട്ടത്തിനു ചുവടുകൾ വയ്ക്കാൻ ആദർശിനു ഭാഗ്യം ലഭിച്ചു.ആത്മാർത്ഥമായ സമീപനം കൊണ്ട് അതെല്ലാം ജനമനസ്സുകളിൽ
സ്ഥാനം നേടുകയും ചെയ്തു. ജീവിതത്തിൽ മറ്റേത് മേഖലയിൽ എത്തിയാലും തെയ്യം ഉപേക്ഷിക്കില്ല എന്നത് ഈ ചെറുപ്പക്കാരന്റെ ദൃഢനിശ്ചയമാണ്.
സർവ്വാദരണയീനായ ഒരു തെയ്യക്കാരനാകാൻ ഇനിയും ഏറെ പഠിക്കാനുണ്ടെന്ന തിരിച്ചറിവ് ആദർശിൽ പ്രതീക്ഷയർപ്പിക്കുവാൻ നമ്മെ പ്രേരിപ്പിക്കുന്ന ഒരു ഘടകമാണ്. കാരണം ” നാമിങ്ങറിയുവതല്പം ” എന്ന ലോകതത്ത്വം മനസ്സിലാക്കലാണ് ഏറ്റവും വലിയ അറിവ്.
അതോടെ നാം വിനയാന്വിതരായി മാറും. വിനയം വിജയത്തിലേക്കുള്ള രാജപാതയാണ്. മങ്ങാട് നീലിയാർ കോട്ടത്ത് കോട്ടത്തമ്മയുടെ കോലം ധരിക്കാൻ അവകാശമുള്ള മങ്ങാടൻ കുടുംബാംഗമാണ് ആദർശ്. വലിയൊരു തെയ്യം പൈതൃകത്തിന്റെ പശ്ചാത്തലമുണ്ട് ഈ യുവാവിന് .
അത് ആദർശിന്റെ വാക്കുകളിലും ചുവടുകളിലും പ്രതിഫലിക്കുന്നുണ്ട്. കോട്ടത്തമ്മയുടെ ഇപ്പോഴത്തെ കോലധാരികളായ ശ്രീ. ശൈലജൻമങ്ങാടൻ ആദർശിന്റെ ഇളയച്ഛനും ശ്രീ.ദാസൻ മങ്ങാടൻ ബന്ധുവുമാണ്.
താൻ അവതരിപ്പിക്കുന്ന തെയ്യങ്ങളിൽ ഗുരുക്കന്മാർ പകർന്നു തന്ന പാഠങ്ങൾ ചിട്ടകളിൽ പിഴവു വരുത്താതെ, അതേ സമയം, സ്വതസിദ്ധമായ ശൈലിയിൽ അവതരിപ്പിക്കുന്നുവെന്നത് ആദർശിന്റെ എടുത്തു പറയേണ്ട സവിശേഷതയാണ്.
ഇതിനെക്കുറിച്ച് ആദർശ് പറയുന്നത് “ഗുരുക്കന്മാർ എന്നോടൊപ്പമുള്ളതു കൊണ്ടു മാത്രമാണ് എനിക്കെന്തെങ്കിലും ചെയ്യാൻ കഴിയുന്നത്..എന്റെ പങ്ക് അതിൽ നിസ്സാരം മാത്രം” എന്നാണ്. പാരന്പര്യത്തിൽ നിന്ന് വ്യതിചലിക്കാതെ സ്വകീയമായ ഒരു ശൈലി ഉണ്ടാക്കുകയെന്നത് ഒരു കോലക്കാരനെ സംബന്ധിച്ചിടത്തോളം ശ്രമകരമായ ദൗത്യമാണ്. വലിയൊരളവോളം ആദർശിനതു കഴിയുന്നുണ്ട്.
കണ്ടും കേട്ടും പരിശീലിച്ചും ഇനിയും ഒരുപാടു മുന്നോട്ടു പോകാൻ ആദർശിനു കഴിയട്ടെയെന്ന് നമുക്ക് പ്രാർത്ഥിക്കാം. ഈശ്വര കടാക്ഷവും ഗുരുക്കന്മാരുടെ അനുഗ്രഹവും ജനങ്ങളുടെ പ്രാർത്ഥനയുമാണ് ഒരു തെയ്യക്കാരന്റെ നിലനില്പിനാധാരം എന്ന വിശ്വാസക്കാരനാണ് ആദർശ് . ഇതു മൂന്നും എന്നും ഉണ്ടാകണമെന്നാണ് ഇയാളുടെ പ്രാർത്ഥന.
തെയ്യത്തെക്കുറിച്ച് പഠിക്കാനും അതിനു വേണ്ടി കഠിനാദ്ധ്വാനം ചെയ്യാനും തയ്യാറുള്ള ഈ പ്രതിഭ ഉയരങ്ങളിലെത്തട്ടെ എന്നു നമുക്ക് ആശംസിക്കാം.
പുതിയ തെയ്യങ്ങളിലൂടെ സമൂഹത്തിനാകെ ‘ഏറിയോരു ഗുണം വരുത്താനുള്ള ‘ കഴിവും കരുത്തും ആദർശിനു ലഭിക്കട്ടെ.

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

ടൂറിസം ദിനത്തില്‍ അവാര്‍ഡ് തിളക്കം; കാന്തല്ലൂരിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് ഗോള്‍ഡ് അവാര്‍ഡ്

തിരുവനന്തപുരം: ടൂറിസം ദിനത്തില്‍ കേരളത്തിന് അവാര്‍ഡ് തിളക്കം. ഇടുക്കി ദേവികുളം കാന്തല്ലൂര്‍ പഞ്ചായത്തിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ്...

ഡോ. സിപി മേനോന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കൊച്ചി: ഡോ. സിപി മേനോന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2022-23 വര്‍ഷങ്ങളിലായി ആറ് പേര്‍ക്കാണ് പുരസ്‌കാരം സമ്മാനിക്കുന്നത്. 2022ലെ അവാര്‍ഡുകള്‍ക്ക്...

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ജൂഡ് ആന്തണിയുടെ ‘2018’

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ജൂഡ് ആന്തണി സംവിധാനം ചെയ്ത 2018. ഗിരീഷ് കാസറവള്ളിയാണ് അഭിമാന വാര്‍ത്ത പങ്കുവച്ചത്....

ഏഷ്യയിലെ മികച്ച നടന്‍; രാജ്യാന്തര നേട്ടവുമായി ടൊവിനോ

അഭിനയ മികവിനുള്ള രാജ്യാന്ത പുരസ്‌കാരത്തിന് അര്‍ഹനായി ടൊവിനോ തോമസ്. നെതര്‍ലന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്റ്റിമിയസ് അവാര്‍ഡ്‌സില്‍ മികച്ച ഏഷ്യന്‍...

More like this

ടൂറിസം ദിനത്തില്‍ അവാര്‍ഡ് തിളക്കം; കാന്തല്ലൂരിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് ഗോള്‍ഡ് അവാര്‍ഡ്

തിരുവനന്തപുരം: ടൂറിസം ദിനത്തില്‍ കേരളത്തിന് അവാര്‍ഡ് തിളക്കം. ഇടുക്കി ദേവികുളം കാന്തല്ലൂര്‍ പഞ്ചായത്തിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ്...

ഡോ. സിപി മേനോന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കൊച്ചി: ഡോ. സിപി മേനോന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2022-23 വര്‍ഷങ്ങളിലായി ആറ് പേര്‍ക്കാണ് പുരസ്‌കാരം സമ്മാനിക്കുന്നത്. 2022ലെ അവാര്‍ഡുകള്‍ക്ക്...

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ജൂഡ് ആന്തണിയുടെ ‘2018’

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ജൂഡ് ആന്തണി സംവിധാനം ചെയ്ത 2018. ഗിരീഷ് കാസറവള്ളിയാണ് അഭിമാന വാര്‍ത്ത പങ്കുവച്ചത്....