രഘു കെ വണ്ടൂർ
അമേരിക്കയിലെ ചിക്കാഗോ തെരുവീഥികളുടെ ഓരം ചാരിനിന്നിരുന്ന, ഹേയ് മാർക്കറ്റില്‍ സമാധാനപരമായി യോഗം ചേരുകയായിരുന്ന തൊഴിലാളിവര്‍ഗ്ഗത്തിന്‍റെ നേർക്ക്, പോലീസ് നടത്തിയ നരനായാട്ടിലും വെടിവെയ്പ്പിലും ആയിരങ്ങള്‍ രക്തസാക്ഷികളായി….1886 ൽ ഹേമാർക്കറ്റില്‍ നടമാടിയ ഈ കൂട്ടക്കൊലയുടെ സ്മരണാർത്ഥമാണ് മേയ് ദിനം ആചരിക്കുന്നതെന്നു കരുതപ്പെടുന്നു.
1902 ല്‍ ഒരു മെയ്‌ദിനസ്മരണയില്‍ ഉയിര്‍കൊണ്ട റാലിയും, തുടര്‍ന്ന് വന്നുചേര്‍ന്ന വിചാരണയും റഷ്യയെ പ്രകന്പനം കൊള്ളിച്ചിരുന്നു. ആ ദിനങ്ങളുടെ ഊര്‍ജ്ജത്തെ ഉള്‍ക്കൊണ്ട്, മാക്സിം ഗോര്‍ക്കി എന്ന അതുല്യ രചിതാവ് വരച്ചുതന്ന അമൂല്യ സത്താണ് “അമ്മ” എന്ന നോവല്‍…..
വിശ്വസാഹിത്യത്തിന്റെ മഹാപ്രതിഭകളില്‍ ഒരുവനും,റഷ്യന്‍ വിപ്ലവത്തിന്‍റെ ബീജ വാഹകനും , സോഷ്യലിസ്റ്റ് റിയലിസ്റ്റിക് സാഹിത്യ രൂപത്തിന്റെ സ്ഥാപകനും, രാഷ്ട്രീയപ്രവർത്തകനുമായിരു
കപ്പലിലെ തൂപ്പുകാരനും ചുമട്ടുക്കാരനായുമൊക്കെ അദ്ദേഹം ജോലിനോക്കി.. വിശ്രമത്തിനായ് വന്നു ചേരുന്ന രാത്രിയുടെ തണല്‍ പറ്റി, റഷ്യന്‍ സാഹിത്യത്തിന്‍റെ പിതാവായ .അലക്സാണ്ടര്‍ പുഷ്ക്കിനെ മനപ്പാഠമാക്കിയാണ്,ഗോര്‍ക്കി മാനവികതയുടെ പടവുകള്‍ കയറിവന്നത്.
ലെനിൻ, ആന്റ്റൺ ചെഖോവ് , ടോൾസ്റ്റോയ് എന്നിവരുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഗോര്‍ക്കിയുടെ ,ആദ്യനോവൽ പുറത്തു വരുന്നത് , മുപ്പത്തൊന്നാം വയസ്സിലാണ്, അതിന്‍റെ പേര് ” ഫോമോ ഗോർദയേവ് “. സഖാവ് ലെനിന്‍റെ നേതൃത്വത്തിലുള്ള ബോൾഷെവിക് കക്ഷിയുടെ ധനസാമാഹരണത്തിനായി , 1906 ല്‍ അമേരിക്ക സന്ദര്‍ശിച്ച സന്ദര്‍ഭത്തിലാണ് വിശ്വപ്രസിദ്ധമായ “അമ്മ” എന്ന കൃതി രചിക്കുന്നത്,
ഓര്‍മ്മകളുടെ നന്മകളില്‍ , ഈ പുസ്തകത്തിന് ഒരിടം കൊടുക്കാതെ കടന്നുപോയാല്‍ , നടന്നു പോകുന്ന വഴികളില്‍ വെളിച്ചം കുറവായിരിക്കും…
മകന്‍റെ കര്‍മ്മങ്ങള്‍ ഏറ്റെടുത്ത് ശരിക്കും വിപ്ലവകാരിയായി മാറുന്ന ഒരമ്മയെ നമുക്ക്, ഇവിടെ കാണാം. മകന്‍റെ വാക്കുകൾ അച്ചടിച്ച ലഘുരേഖ രഹസ്യമായി വിതരണം ചെയ്യുന്ന അമ്മയുടെ വാക്കുള്‍ നോക്കുക:
“ഞാൻ എത്ര സന്തുഷ്ടയാണ്!
എന്‍റെ മകന്‍റെ വാക്കുകൾ –
എന്‍റെ സ്വന്തം മാംസത്തിന്‍റെയും രക്തത്തിന്‍റെയും ഭാഗമായ മകന്‍റെ വാക്കുകൾ –
ഞാൻതന്നെ മറ്റുള്ളവർക്കെത്തിച്ചുകൊടു
മകന്‍റെ ലഘുലേഖകളുമായി യാത്ര ചെയ്യുന്ന അമ്മയെ പോലിസ് പിന്തുടരുന്പോൾ, ലഘുലേഖകൾ വലിച്ചെറിഞ്ഞ് രക്ഷപെടാന്‍ അവര്‍ തുനിഞ്ഞില്ല. തന്‍റെ മകന് അപമാനമായാലോയെന്ന് അവര്‍ കരുതിയിട്ടുണ്ടാകും.പോലീസ്സിന്റെ രൂക്ഷമായ മർദ്ദനത്തിൽ ആ അമ്മ മരിച്ചുവീഴുമെന്ന സൂചനയിലാണ് ഈ ബൃഹത് നോവൽ അവസാനിക്കുന്നത്.
ഇങ്ങനെ ഇങ്ങനെ ആയിരമായിരം ആളുകള്‍, ലോകം മൊത്തം ഒഴുക്കിയ ചോരയില്‍ നിന്നുംപടുത്തുയര്‍ത്തിയതാണ് മഹാഭൂരിപക്ഷത്തിന്‍റെയും സ്വാതന്ത്ര്യം.
മറക്കരുത് അതൊരിക്കലും , ലോകത്തെവിടെയെങ്കിലും, ഏതെങ്കിലും ഒരു ജാതിയുടെയോ ,മതത്തിൻറെയോ , ഒർമ്മക്കുറിപ്പുകളുടെ താളുകളിൽ കാണാൻ കഴിയുകയില്ലെന്നതും ഓർക്കാൻ മറക്കരുത്
അവനവന് , സുഖവും സൗകര്യങ്ങളും സ്വർഗ്ഗവും കിട്ടാൻ വേണ്ടി മാത്രം ജീവിക്കുന്ന ജന്മങ്ങള്‍ക്ക് , അത്തരം യാത്രയുടെ പൊരുള്‍ മനസ്സിലാകുന്നില്ലായെന്നതാണ് കാലം നല്കുന്ന പാഠങ്ങള്‍ , എങ്കിലും ഒരു ചെറിയ ശതമാനത്തിന്‍റെ ഹൃദയത്തിനു വെളിച്ചമാകാന്‍ , ആ യാത്രകൾക്കു കഴിയുന്നു എന്നുള്ളത്, ഒരാശ്വാസം തന്നെ.
വായനയുടെ ലോകത്ത് കടന്നു വരുന്നവരെങ്കിലും ഗോര്‍ക്കിയുടെ അമ്മയെ കാണാതെ കടന്നു പോകരുത്.
1913 ൽ ഗോർക്കി റഷ്യയിൽതിരിച്ചെത്തി. റഷ്യൻ വിപ്ലവാനന്തരം ഭരണകൂടവുമായി പിണങ്ങി അദ്ദേഹം നാടുവിട്ടു. ബർലിനില്‍.1936 ജൂൺ പതിന്നാലിന് 68 വയസ്സുള്ളപ്പോൾ ന്യുമോണിയ ബാധിച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.