കെ.എസ്.കെ.സ്മാരക യുവപ്രതിഭ കാവ്യപുരസ്കാരം (2017) ‘പേടിയാകുന്നു ഇങ്ങനെ തനിയെ ഒരു പൂവായ് വിരിഞ്ഞു നിൽക്കാൻ’ എന്ന കവിതയിലൂടെ ഡോ:കെ.എസ്.കൃഷ്ണകുമാറിന്. (മൂത്തുകുന്നം എസ്.എൻ.എം ട്രെയ്നിംഗ് കോളേജ് അസ്സിസ്റ്റന്റ് പ്രൊഫസർ, വിദ്യാഭ്യാസ പരിശീലന ഗവേഷണം ബസ്റ്റ് അച്ചീവ്മെന്റ്, രാഷ്ട്രവിഭൂഷൻ, മദർ തെരേസ, പ്രിയദർശിനി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്) മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ ‘നന്മ’യുടെ ലൈഫ് മെമ്പർ ആണ്. വിധിനിർണ്ണയ കമ്മറ്റിയുടെ പ്രത്യേക അഭിനന്ദനത്തിന് ‘കവിയും പെണ്ണും’ രതീഷ്.കെ.എസ്, കളഞ്ഞ് പോയ ഒരുവളെ കവിത കണ്ടെത്തുന്നു’ രാധിക സനോജ് എന്നിവർ അർഹരായി. പി.എൻ.ഗോപീകൃഷ്ണൻ അദ്ധ്യക്ഷനായി പി.പി.ശ്രീധരനുണ്ണി, വീരാൻകുട്ടി, ഡോ:കവിതബാലകൃഷ്ണൻ, അസ്സോ.പ്രൊഫ:കെ.ബി.റോയ് എന്നിവരടങ്ങുന്ന വിധിനിർണ്ണയ കമ്മറ്റിയാണ് പുരസ്കാര ജേതാവിനെ തീരുമാനിച്ചത്. ജൂൺ 25ന് ഞായറാഴ്ച തൃശൂർ, തളിക്കുളം പത്താംകല്ലിലുള്ള സി.എം.എസ്.യൂ.പി സ്കൂളിൽ വൈകീട്ട് 4 മണിക്ക് നടക്കുന്ന സ്മൃതി സദസ്സിൽ കവി കുരീപ്പുഴ ശ്രീകുമാർ പുരസ്കാരം സമ്മാനിക്കും. കവിയും നിരൂപകനും പ്രഭാഷകനുമായ അഗസ്റ്റിൻ കുട്ടനെല്ലൂർ കെ.എസ്.കെ അനുസ്മരണ പ്രഭാഷണവും, തുടർന്ന് ശ്രീജിഷ് കെ.പൊയ്യാറ അദ്ധ്യക്ഷനായുള്ള കവിയരങ്ങ് മുൻ കെ.എസ്.കെ പുരസ്കാരജേതാവ് രാമൻ ബിനീഷ് ഉദ്ഘാടനം നിർവ്വഹിക്കും. കവിയും, കെ.എസ്.കെ.യുടെ മകനുമായ കെ.കെ.എസ് വിശിഷ്ഠ സാന്നിദ്ധ്യം ഉണ്ടായിരിക്കും. കെ.എസ്.കെ.തളിക്കുളത്തിന്റെ ‘പട്ടിണിയിലെപ്രണയം’ എന്ന കവിതയുടെ ദൃശ്യാവിഷ്ക്കരവും ഉണ്ടായിരിക്കും.