ആലപ്പുഴ: ആര്യാട്, കഞ്ഞിക്കുഴി ബ്ലോക്കുകളിലെ യൂത്ത് ക്ലബുകളുടെ കണ്‍വെന്‍ഷന്‍ എസ്.എല്‍.പുരം ഗാന്ധി സ്മാരക ഗ്രാമ സേവ കേന്ദ്രത്തില്‍ ജനുവരി 18 രാവിലെ 10 ന് നടക്കും. ആലപ്പുഴ നെഹ്‌റു യുവകേന്ദ്രയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ളവരും അഫിലയേഷന്‍ പുതുക്കാന്‍ താല്‍പര്യമുള്ളവരും പുതുതായി അഫിലിയേഷന്‍ എടുക്കാന്‍ താല്‍പര്യമുള്ളവരും നെഹ്‌റു യുവകേന്ദ്രയുടെ പരിപാടികളെയും പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആഗ്രഹിക്കുന്ന എല്ലാ യുവജനങ്ങളും യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ യൂത്ത് കോ-ഓഡിനേറ്റര്‍ അറിയിച്ചു.