തിരുവനന്തപുരം: ഇന്ത്യയിലെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ നിന്നുള്ള യുവ ഗവേഷകര്‍ക്ക് തങ്ങളുടെ ആശയങ്ങള്‍ പ്രഗത്ഭരുള്‍പ്പെടുന്ന പാനലിസ്‌റ്‌റുകള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കാനും ചര്‍ച്ച ചെയ്യാനും അവസരമൊരുങ്ങുന്ന യങ്ങ് സ്‌കോളേഴ്‌സ് കോണ്‍ഗ്രസിന് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. “നമ്മുടെ പരമ്പരാഗതമായ അറിവുകളെ ആധുനിക വിഞ്ജാനത്തിന്റെ വെളിച്ചത്തില്‍ കൂടുതല്‍ വികസിപ്പിക്കേണ്ടതുണ്ട്” എന്ന് അദ്ദേഹം പറഞ്ഞു.
കേരള യൂണിവേഴ്‌സിറ്റി സെന്റര്‍ ഹാള്‍, സെനറ്റ് ചേമ്പര്‍ ഹാള്‍, എ.കെ.ജി.ഹാള്‍ എന്നിവിടങ്ങളിലാണ് സെഷനുകള്‍ നടക്കുക. സ്വാഗതം ഡോ. വി. വാസുദേവന്‍. എ വിജയരാഘവന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എം.എ. ബേബി, കടകംപള്ളി സുരേന്ദ്രന്‍, സി.പി. ചന്ദ്രശേഖര്‍, പ്രൊഫസര്‍മാരായ രാജന്‍ഗുരുക്കള്‍ പി.എം, വി.പി. മഹാദേവന്‍ പിള്ള, ഗേപിനാഥ് രവിന്ദ്രന്‍, രാജശ്രീ എം. എസ്, ധര്‍മ്മരാജ അടാത്, അഡ്വ. കെ.എച്ച്. ബാബുരാജന്‍, കെ. എം. സച്ചിന്‍ ദേവ് എന്നിവര്‍ സന്നിഹിതരായി.