പൃഥ്വിരാജിനെ നായകനാക്കി കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന ബ്രദേഴ്‌സ് ഡേയുടെ ഷൂട്ടിംഗ് ആരംഭിച്ചു

0
193

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി കലാഭവന്‍ ഷാജോണ്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രദേഴ്‌സ് ഡേ. “അടി, ഇടി, ഡാന്‍സ്, ബഹളം; കുറച്ചു ദിവസമായി ഇതൊക്ക ചെയ്തിട്ട്. ബ്രദേഴ്‌സ് ഡേ റോള്‍ ചെയ്തു തുടങ്ങി” എന്നാണ് ചിത്രത്തെക്കുറിച്ച് പൃഥ്വിരാജ് തന്റെ ഫെയ്‌സ് ബുക്ക് പേജില്‍ കുറിച്ചത്.

അടി, ഇടി, ഡാൻസ്, ബഹളം! It’s been a while! ? #BrothersDay #Rolling Brother's Day

Posted by Prithviraj Sukumaran on Friday, March 15, 2019

“രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഷാജോണ്‍ ചേട്ടന്‍ (അതെ, നമ്മുടെ കലാഭവന്‍ ഷാജോണ്‍) എന്റെ അടുക്കല്‍ വരുകയും അദ്ദേഹം എഴുതിയ സ്‌ക്രിപ്റ്റ് വായിച്ചുകേള്‍പ്പിക്കുകയും ചെയ്തു. ഞാനതില്‍ അഭിനയിക്കണമെന്നും ചിത്രത്തിന്റെ സംവിധായകന്‍ ആരായിരിക്കണം എന്ന് കണ്ടെത്തണം എന്നുമായിരുന്നു  ആവശ്യം. എന്നാല്‍ തിരക്കഥ എഴുതപ്പെട്ട രീതിയിലും, അതിന്റെ ഡീറ്റൈലിങ്ങിലും ഇതൊരാള്‍ക്ക് മാത്രമേ സംവിധാനം ചെയ്യാന്‍ കഴിയുള്ളൂ എന്ന് മനസ്സിലായി. അത് അദ്ദേഹം തന്നെയാണ്‌” പൃഥ്വിരാജ് തന്റെ ഫെയ്‌സ് ബുക്ക് പേജില്‍ കുറിച്ചു.

Couple of years back, Shajon chetan (Yup..our own Kalabhavan Shajon) came to me and read a fully bound script that he…

Posted by Prithviraj Sukumaran on Monday, October 15, 2018

LEAVE A REPLY

Please enter your comment!
Please enter your name here