യാക്ക – ലൈറ്റ്‌ സോഴ്സ്‌ പ്രതിമാസ ഫിലിം സ്ക്രീനിംഗ്

0
359

ലോകോത്തര സിനിമകളും, സമാന്തര സിനിമകളും കാണുവാനും ചർച്ചകൾ ചെയ്യാനും എടരിക്കോട് ഒരു സ്ഥിരം വേദി എന്ന ഉദ്ദേശത്തോടെയാണ് പ്രതിമാസ ഫിലിം സ്ക്രീനിംഗ് നടത്തുന്നത്.

കലാ- സാംസ്കാരിക-സാമൂഹിക മേഖലകളിൽ 41 വർഷം പൂർത്തിയാക്കുന്ന “യാക്ക” യും, ഫോട്ടോഗ്രാഫി- സിനിമ എന്നീ മേഖലകളിൽ കോഴിക്കോട്, മഞ്ചേരി, മലപ്പുറം എന്നിവിടങ്ങളിലെ നിറ സാനിധ്യവുമായ ലൈറ് സോഴ്സ് ഉം ചേർന്നാണ് പ്രതിമാസ ഫിലിം സ്ക്രീനിംഗ് സംഘടിപ്പിക്കുന്നത്.

മെയ് 1 ചൊവ്വാഴ്ച 5 മണിക്ക് എടരിക്കോട് യാക്ക പി. എ റഹിമാൻ ഹാളിൽ വെച്ച് ഉദ്‌ഘാടന ചിത്രം The bang bang club പ്രദർശിപ്പിക്കും. ചടങ്ങിൽ സിനിമാ സംവിധായകനും, ഛായാഗ്രഹകനുമായ പ്രതാപ് ജോസഫ് മുഖ്യാതിഥിയാകും.

LEAVE A REPLY

Please enter your comment!
Please enter your name here