വിജയൻ ഗുരുക്കൾക്ക് വേൾഡ് ബുക്ക് ഓഫ് റെക്കോർഡ് അവാർഡ്

0
622
CVN Kalari Vijayan Gurukkal

ആറ് പതിറ്റാണ്ടായി നീണ്ടുനിന്ന ഒരു ജീവിതത്തിൽ ചെറുപ്രായത്തിൽതന്നെ കളരിപ്പയറ്റ് പരിശീലിക്കുകയും മൂവായിരത്തോളം ശിഷ്യന്മാരെ പരിശീലിപ്പിക്കുകയും ചെയ്ത ഈസ്റ്റ്ഹിൽ ഗോപാലൻ ഗുരുക്കൾ സ്മാരക സി.വി.എൻ കളരിയിലെ വിജയൻ ഗുരുക്കളെ വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സ് (U K) ആദരിച്ചു. അന്താരാഷ്ട്ര തലത്തിൽ ആളുകളുടെ കഴിവുകൾ തിരിച്ചറിയാൻ വേദിയൊരുക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന അന്താരാഷ്ട്ര സ്ഥാപനമാണ് വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സ് യുകെ. 2018 ഡിസംബർ ഇരുപത്തിരണ്ടാം തീയതി ഇൻഡോറിൽ വെച്ച് ഇന്ത്യൻ മ്യൂസിക് ഡയറക്ടർ ബാപ്പി ലാഹിരി, വിരേന്ദ്ര ശർമ (ബ്രിട്ടീഷ് പാർലമെന്‍റ്  അംഗം), ഡോക്ടർ: ദിവാകർ സുകുൽ (ചെയർമാൻ വേൾഡ് ബുക്ക് ഓഫ് റെക്കോർഡ് യുകെ) എന്നിവരിൽ നിന്നും വിജയൻ ഗുരുക്കള്‍ പുരസ്കാരം ഏറ്റുവാങ്ങി.

 

LEAVE A REPLY

Please enter your comment!
Please enter your name here