ദേശീയ അവാര്‍ഡ്‌ ജേതാക്കളുടെ പ്രതികരണങ്ങള്‍

0
462

65-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മലയാളതിളക്കം. തൊണ്ടിമുതലും ദൃക്‌സാക്ഷിയും മികച്ച മലയാള ചിത്രമായി തിരഞ്ഞെടുത്തു. അതിലെ അഭിനയത്തിന് ഫഹദ് ഫാസില്‍ മികച്ച സഹനടനുള്ള പുരസ്‌കാരം ലഭിച്ചു. മികച്ച പ്രൊഡക്ഷന്‍ ഡിസൈനിങ്ങിനുള്ള പുരസ്‌കാരത്തിന് ടേക്ക് ഓഫിലൂടെ സന്തോഷ് രാമന്‍ അര്‍ഹനായി. ടേക്ക് ഓഫ് എന്ന ചിത്രത്തിനും നടി പാര്‍വതിക്കും പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു.

അവാര്‍ഡ്‌ ജേതാക്കളുടെ  പ്രതികരണങ്ങളിലൂടെ….

ഫഹദ് ഫാസില്‍
മികച്ച സഹനടന്‍,
തൊണ്ടിമുതലും ദ്യക്‌സാക്ഷിയും

“…സിനിമ ചെയ്ത സമയത്ത് ഏറ്റവും വലിയ പേടി എന്റെ ടേസ്റ്റുള്ള സിനിമകള്‍ ആളുകള്‍ കാണുമോ എന്നതായിരുന്നു. ചലഞ്ചിങ് റോള്‍ തന്നെയായിരുന്നു തൊണ്ടിമുതലിലേത്. പടത്തിന്റെ ജോഗ്രഫി പ്രധാനപ്പെട്ടതായിരുന്നു. ഞാന്‍ ഇതുവരെ പൊലീസ് സ്റ്റേഷനില്‍ കയറിയിട്ടില്ല. ഇതു തന്നെയായിരുന്നു സംവിധായകനും വേണ്ടത്. പടവുമായി ബന്ധപ്പെട്ട എല്ലാരും അത്രയും കഷടപ്പെട്ടാണ് അത് പൂര്‍ത്തീകരിച്ചത്. എനിക്ക് അവാര്‍ഡ് ലഭിക്കുമെന്ന് വലിയ പ്രതീക്ഷയൊന്നും ഇല്ലായിരുന്നു. എന്നാല്‍ സിനിമയ്‌ക്ക് അവാര്‍ഡ് ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു….”

 

ദിലീഷ് പോത്തന്‍
സംവിധായകന്‍
തൊണ്ടിമുതലും ദ്യക്‌സാക്ഷിയും

“….പുരസ്‌കാരം അടുത്ത സിനിമ ചെയ്യാനുള്ള പ്രചോദനമാണ്. മഹേഷിന്റെ പ്രതികാരം എന്ന എന്റെ ആദ്യ സിനിമയ്ക്ക് കിട്ടിയ അംഗീകാരമാണ് തൊണ്ടിമുതല്‍ പോലുള്ള ചിത്രം ചെയ്യാന്‍ എനിക്ക് സാധിച്ചത്. ഞാന്‍ ഒറ്റയ്ക്കല്ല, ഈ സിനിമയുടെ ഭാഗമായി നിന്ന ഒരുപാട് ആളുകള്‍, വരുടെ പ്രയത്‌നങ്ങള്‍ക്ക് കൂടിയുള്ളതാണ് ഈ അവാര്‍ഡ്. പുരസ്‌കാരം ലഭിച്ചത് ആത്മവിശ്വാസം പകരുന്നുണ്ട്. സിനിമ കണ്ട് ആളുകള്‍ സന്തോഷത്തോടെ പ്രതികരിക്കുന്നത് അത് നല്ല സിനിമ ആയത് കൊണ്ട് തന്നെയാണ്…”

സന്തോഷ്‌ രാമന്‍
പ്രോഡക്ഷന്‍ ഡിസൈന്‍
ടേക്ക് ഓഫ്

“… ഈയൊരു അവാര്‍ഡിന്റെ ക്രെഡിറ്റ്‌ എനിക്ക് മാത്രം അവകാശപെട്ടതല്ല. ടേക്ക് ഓഫിന്റെ മുഴുവന്‍ ടീം അംഗങ്ങളുടെയും കഠിനാധ്വാനത്തിന്റെ വിജയം കൂടിയാണ്. സംവിധായകന്‍ മഹേഷ്‌ നാരായണന്‍, ഛായാഗ്രാഹകന്‍ സാനു ജോണ്‍ വര്‍ഗീസ്‌, നിര്‍മാതാക്കള്‍ തുടങ്ങി എല്ലാവരുടെയും കൂട്ടായ്മ പരിശ്രമമാണ് ഈ സ്വപ്നനേട്ടത്തിലേക്ക് എത്തിച്ചത്…..”

ആന്റോ ജോസഫ് പ്രോഡക്ഷന്‍സിന്റെ ടോവിനോ – പാര്‍വതി ചിത്രത്തിന്റെ ഷൂട്ടിംങ്ങിനായി ലക്നോയിലുള്ള സന്തോഷ്‌ രാമന്‍ ആത്മ ഓണ്‍ലൈനോട് പ്രതികരിക്കുകയായിരുന്നു.

ഫഹദിന്റെ പ്രകടനം ബോളിവുഡ് താരങ്ങളെ വെല്ലുന്നതാണെന്ന് ജൂറി അധ്യക്ഷന്‍ ശേഖര്‍കപൂര്‍ പറഞ്ഞു. ദേശിയ ചലച്ചിത്ര അവാര്‍ഡ് മത്സരത്തിന്റെ അവസാനഘട്ടത്തിലും ഇന്ദ്രന്‍സുണ്ടായിരുന്നു. മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം കരസ്ഥമാക്കിയ ഇന്ദ്രന്‍സിന്റെ ആളൊരുക്കത്തിലെ പ്രകടനം ഗംഭീരമായിരുന്നെന്നും അല്‍പ്പം വ്യത്യാസത്തിനാണ് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നഷ്ടമായതെന്നും ശേഖര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here