ഇനി നിങ്ങൾ മൂന്നുമീറ്റർ കള്ളിക്കുള്ളിൽ… മൂന്നു വാക്കിനുള്ളിൽ…!!!

0
206

ഫോണ് (മറുതലക്കൽ):”ഹെലോ, സർ,താങ്കൾക്ക് ഒരു കൊറിയർ വന്നിട്ടുണ്ട്. താങ്കളുടെ 3 word ലൊക്കേഷൻ ഒന്നു പറഞ്ഞു തരുമോ?”
ഫോൺ ( ഇങ്ങേതലക്കൽ): “ലൊക്കേഷൻ note ചെയ്തോളൂ studio.laughably.willed”
ഫോൺ (മറുതലക്കൽ ):”Thank you.”

(ഫോൺ കട്ട് ആവുന്നു)

ലൊക്കേഷൻ ചോദിച്ചാൽ സാധാരണയായി പണ്ടൊക്കെ നമ്മൾ പറയുക സ്‌കൂളിന്റെ എതിർവശം ഒരു റോഡുണ്ട്. അതു കഴിഞ്ഞു ഒരു വളവ്, തൊട്ടപ്പുറത്ത് ഒരു ട്രാൻസ്ഫോർമർ, അതിന്റെ എതിർവശം എന്നൊക്കെ ആയിരുന്നു. അതായത് നമ്മൾ സിറ്റിയിലോ, നല്ല ഫെമിലിയർ സ്ഥലമോ ആണെങ്കിൽ ലൊക്കേഷൻ പറയാനും മനസിലാക്കാനും എളുപ്പം ആവും.

പക്ഷെ നിങ്ങൾ ഒരു ട്രക്കിങ് യാത്രയിൽ ആണെങ്കിലോ? അല്ലെങ്കിൽ ആരും ഇല്ലാത്ത നീണ്ട റോഡിൽ വണ്ടി ഓടിച്ചു പോകുകയാണെങ്കിൽ? ഏത് അടയാളം വെച്ചു ലൊക്കേഷൻ പറയും??

ഓകെയ്‌, കാലം പുരോഗമിച്ചപ്പോ GPS ലൊക്കേഷൻ ഒക്കെ ആയി തുടങ്ങി. നമ്മുടെ പ്രശ്നം ഒന്നൂടെ ലഘൂകരിക്കപ്പെട്ടു. നമുക്ക് രണ്ട് നമ്പർ കൊണ്ടുള്ള ലൊക്കേഷൻ പറയാൻ സാധിച്ചു. ഉദാഹരണത്തിന് 11.6543° N, 75.7535° E ഇതാണ് കുറ്റ്യാടി എന്നു പറയുന്ന സ്ഥലത്തിന്റെ co-ordinate. ഭൂമിയിലെ ലംബവും, തിരശ്ചീനവും ആയ വരകൾക്ക് കൊടുത്തിട്ടിരിക്കുന്ന ന്മബറിന്റെ അടിസ്ഥാനത്തിൽ ആണിത് സാധിക്കുന്നത്. ഇങ്ങനെ ലോകത്തെ ഏതു സ്ഥലവും വളരെ കൃത്യമായി നമ്മൾക്ക് അടയാളപെടുത്താം. പക്ഷെ ഇതിനൊരു കുഴപ്പമുണ്ട്. ഇതിന്റെ കുഴപ്പം മാത്രമല്ല, നമ്മുടെ കുഴപ്പം കൂടിയാണ്. വെറും രണ്ട് മൂന്ന് അക്കങ്ങൾ ഒക്കെ ആണെങ്കിൽ നമുക്ക് ഓർമിച്ചു വെക്കാം. ഈ coordinates ൽ( 11.6543° N, 75.7535° E) ഓരോ അക്കവും പ്രധാനപെട്ടതാണ്. അതു കൊണ്ടുതന്നെ സെന്റീമീറ്റർ കൃത്യതയിൽ ഒക്കെ ലൊക്കേഷൻ പറയാം.പക്ഷെ നമുക്ക് അറിയാൻ അല്ലെങ്കിൽ ഓർത്തുവെക്കാൻ പാടാണ്. തന്നെയുമല്ല ,ദശാംശം ഉള്ളത് കൊണ്ടു കാര്യങ്ങൾ സംഗീര്ണ്ണം ആകും. നമ്പർ ഓർഡർ അങ്ങോട്ടും ഇങ്ങോട്ടും(ലംബവും, തിരശ്ചീനവും)മാറിയാലും പുകിലാണ്.

എന്നാൽ ഇതിനൊരു പരിഹാരം കൊണ്ടുവന്നിരിക്കുകയാണ് ക്രിസ് ഷെൽഡ്രിക്കും ടീമും. ലോകത്തിലെ എല്ലാ സ്ഥലവും 3 മീറ്റർ നീളവും 3 മീറ്റർ വീതിയും ഉള്ള ചതുരങ്ങൾ ആയി തിരിച്ചു എല്ലാ ചതുരത്തിനും 3 വാക്കുകൾ കൊണ്ട് പേരിട്ടു. ഇങ്ങനെ 57 trillion സ്ഥലങ്ങൾ (57000000000000)ആണുള്ളത് എന്നാണ് കമ്പനി സാക്ഷ്യം. പക്ഷെ ഒരു ഭാഷയിൽ ഇത്രയും വാക്കുകൾ കാണില്ലലോ.3 വാക്കുകൾ പല permutation ൽ വരുമ്പോ ഈ പ്രശ്നം പരിഹരിക്കപ്പെടും. പിന്നെ ലൊക്കേഷൻ identify ചെയ്യാൻ ഇത്ര ഏരിയ ധാരാളം . കാരണം മനുഷ്യൻ സെന്റീമീറ്റർ , അല്ലെങ്കിൽ മീറ്റർ സ്‌പേസ്ൽ ചുരിങ്ങിയ കൃത്യമായ ഡാറ്റ കിട്ടിയത് കൊണ്ടു പ്രത്യേകിച്ചു ഗുണമൊന്നും ഇല്ല(എല്ലാ കേസിലും അല്ല, in most).നിങ്ങൾ എവിടെ ആണുള്ളത് എന്നു മനസിലാക്കാൻ നിങ്ങൾ നിൽക്കുന്ന 3 മീറ്റർ സമചതുരം മതി!

മുകളിൽ ഞാൻ നേരത്തെ പറഞ്ഞ കുറ്റ്യാടി യുടെ ലൊക്കേഷൻ scorch.locally.coaxed എന്നായി. അപ്പൊ നേരത്തെ
11.6543° N, 75.7535° എന്നോർത്തിരുന്ന കുറ്റ്യാടിക്കാരൻ scorch.locally.coaxed എന്നോർത്താൽ മതി.

ഇതിനായി നിങ്ങൾ ചെയ്യേണ്ടത് what3words എന്ന ആപ്പ് ഡൌൺലോഡ് ചെയ്താൽ മതി. സൗജന്യമായി ആർക്കും ഇൻസ്റ്റാൾ ചെയ്യാം. ആൻഡ്രോയിഡിൽ 50 MB ആണ് size. iOS ൽ 92.7mb .നിലവിൽ ലിസ്റ്റിലുള്ള ഭാഷ നിങ്ങൾക്ക് മാറ്റി ഉപയോഗിക്കാം, അതിന് ആപ്പ് വേറെ download ചെയ്യേണ്ട ആവശ്യം ഇല്ല. Language പ്ലഗ് in മാത്രം download ചെയ്താൽ മതി.
നിങ്ങൾക്ക് ഇഷ്ടമുള്ള സ്ഥലം സെർച്ച് കൊടുത്താൽ മാപ്പിൽ അതു കാണിക്കും.സൂം ചെയ്താൽ വളരെ ചെറിയ സമചതുരങ്ങൾ കാണാം. ഞാൻ നേരത്തെ പറഞ്ഞ ചതുരങ്ങൾ ആണവ. നിങ്ങളുടെ ലൊക്കേഷൻ അല്ലെങ്കിൽ നിങ്ങൾ തിരയുന്ന ലൊക്കേഷനിലെ ചതുരത്തിൽ ടച്ച് ചെയ്യുക. അപ്പോൾ മുകളിൽ മൂന്ന് വാക്കുകൾ വരും. അതാണ് നിങ്ങളുടെ 3 word അഡ്രസ്‌. ഇത് ലോകത്തിലെ ആര് എവിടെ വെച്ചു തിരഞ്ഞാലും ഒന്നു തന്നെയാവും. ഭാഷ മാറ്റുമ്പോൾ പ്രസ്തുത ഭാഷയിൽ ആവും കാണിക്കുക. ഒരേ ലൊക്കേഷൻ തന്നെ വ്യത്യസ്ത ഭാഷയിൽ വ്യത്യസ്ഥമായ 3 word adress ആണെന്ന് സാരം.

ഇങ്ങനെ 41 ഭാഷകൾ നിലവിൽ സപ്പോർട്ട് ചെയ്‌നുണ്ട്. ഹിന്ദിയും ,തമിഴും ഒക്കെ ഉണ്ട്. മലയാളത്തിൽ കൂടി വന്നാൽ ’ചായ.കടി.തേങ്ങ’ എന്നൊരു ലൊക്കേഷൻ അഡ്രസ് , ഒന്നോർത്തു നോക്കിയേ.! മൂന്നാറിൽ എവിടെയാണ് വീട് എന്നു ചോദിച്ചാൽ ‘ചന്ദ്രൻ. സമയം.ചുവപ്പ്’ എന്നു പറഞ്ഞാൽ??. നിലവിൽ മലയാളം വന്നിട്ടില്ല., അതുവരെ നമുക്ക് ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഒക്കെ കൊണ്ട് adjust ചെയ്യാം.
ദുരന്തങ്ങൾ വരുമ്പോൾ, മറ്റ് അത്യാവശ്യ സന്ദർഭങ്ങൾ ഒക്കെ ഉള്ളപ്പോ വളരെ എളുപ്പം കൈകാര്യം ചെയ്യാനും ജനകീയമാക്കാനും സാധിക്കും എന്നതാണ് ഇതിന്റെ ഒരു പറയത്തക്ക മേന്മ. കഴിഞ്ഞ വെള്ളപ്പൊക്ക സമയത്ത് (2018) പലരും നേരിട്ട പ്രശ്നമായിരുന്നു smart ഫോണ് ഉപയോഗിക്കുന്ന ആൾക്കാർക്ക് പലർക്കും ലൊക്കേഷൻ നോക്കാൻ അറിയില്ല എന്നതും , നോക്കിയാൽ തന്നെ അത് note ചെയ്ത് ഒരാൾക്ക് പറഞ്ഞുകൊടുക്കാൻ പ്രയാസം ഉള്ളതായും കണ്ടു. ഈ പ്രശ്നം പരിഹരിക്കാൻ 3 words അഡ്രസ് കൊണ്ട് സാധിക്കും എന്നുതന്നെയാണ് പ്രതീക്ഷ. കാരണം ഓർത്തുവെക്കാനും, എഴുതി സൂക്ഷിക്കാനും, പറഞ്ഞു കൊടുക്കാനും വളരെ എളുപ്പമാണ് .
നിലവിൽ പല രാജ്യങ്ങളിലും ഇത് പല രൂപത്തിൽ ഉപയോഗിക്കാൻ തുടങ്ങി. യൂറോപ്പിൽ ചില സ്ഥലങ്ങളിൽ ഒക്കെ പോലീസ് ഉപയോഗപ്പെടുത്തി വരുന്നു. മംഗോളിയ അവരുടെ പോസ്റ്റൽ കോഡ് ആയിട്ട് 3 words ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്. ആപ്പ് സ്ക്രീന്ഷോട് കൂടെ കൊടുക്കുന്നു. ആപ്പ് ലിങ്ക് (ആൻഡ്രോയിഡ്) ആപ്പ് ഡൌൺലോഡ് ചെയ്യാതെ വെബിലും ട്രൈ ചെയ്തു നോക്കാം.

(ടോട്ടോ ചാൻ ഫെയ്സ് ബുക്കിൽ കുറിച്ചത് )

LEAVE A REPLY

Please enter your comment!
Please enter your name here