മലയാള സിനിമയിലെ ഉശിരുള്ള പെണ്ണുങ്ങൾക്ക് ഇനി സ്വന്തം വെബ്സൈറ്റ്

0
219

മലയാള സിനിമയിലെ സ്ത്രീകൾക്കെതിരെയുള്ള ചൂഷണങ്ങൾ ഇല്ലാതാക്കണമെന്നും തൊഴിലിടങ്ങൾ സ്ത്രീസൗഹൃദമാവണമെന്നുമുള്ള ലക്ഷ്യങ്ങൾ മുൻനിർത്തി 2017 ൽ മലയാള സിനിമയിലെ വനിതാപ്രവർത്തകർ ആരംഭിച്ച സംഘടനയാണ് WCC. 2017 ൽ പ്രമുഖനടി അക്രമിക്കപ്പെട്ടതിനു ശേഷം രൂപീകരിക്കപ്പെട്ട സംഘടന ചുരുങ്ങിയ കാലത്തെ പ്രവർത്തനങ്ങൾ കൊണ്ട് തന്നെ ഏറെ ശ്രദ്ധിക്കപ്പെടുകയും വാർത്തകളിൽ നിറഞ്ഞു നിൽക്കുകയും ചെയ്തിരുന്നു. രണ്ടു വര്ഷം പൂർത്തിയാക്കിയ സംഘടനക്ക് ഇനി മുതൽ സ്വന്തമായി വെബ്സൈറ്റ് സൗകര്യവുമുണ്ടാവും. പ്രവർത്തനങ്ങൾ കൂടുതൽ ഏകോപിപ്പിക്കാൻ വേണ്ടി ആരംഭിച്ച wcccollective.org എന്ന വെബ്സൈറ്റ് എറണാകുളം സെന്റ് തെരേസാസ് കോളേജ് ഓഡിറ്റോറിയത്തിൽ വെച് നടന്ന സംഘടനയുടെ വാർഷിക ദിനാഘോഷ ചടങ്ങിൽ ബഹു:ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ പ്രകാശനം ചെയ്തു. WCC യുടെ ചരിത്രവും മെമ്പർഷിപ് എടുക്കാനുള്ള സൗകര്യവും മറ്റു വിവരങ്ങളും വെബ്‌സൈറ്റിൽ ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here