‘വാഗണ്‍ ട്രാജഡി’ ചുമര്‍ചിത്രം നീക്കിയത് ചരിത്രത്തോടുള്ള അവഹേളനം: മുഖ്യമന്ത്രി

0
361

തിരൂർ റെയിൽവേ സ്റ്റേഷനിലെ വാഗൺ ട്രാജഡിയെ ചിത്രീകരിച്ച ചുമർചിത്രം മായ്ച്ചു കളഞ്ഞതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാതന്ത്ര സമരത്തേയും, അതിന്റെ ചരിത്രത്തേയും അവഹേളിക്കുന്നതാണ് റെയിൽവേയുടെ നടപടിയെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഇത് തിരുത്താൻ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടതായും അറിയിച്ചു. ദേശാഭിമാനികളും ജനാധിപത്യവിശ്വാസികളുമായ ജനങ്ങള്‍ ഇതിനെതിരെ പ്രതിഷേധമുയര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

റെയില്‍വെ സ്റ്റേഷനുകള്‍ ഭംഗിയാക്കാന്‍ ഇന്ത്യന്‍ റെയില്‍വെ ദേശീയതലത്തില്‍ നടപ്പാക്കുന്ന പരിപാടിയുടെ ഭാഗമായാണ് ചരിത്രസംഭവങ്ങളും സാംസ്കാരിക മുന്നേറ്റങ്ങളും അടയാളപ്പെടുത്താനുളള തീരുമാനം ഉണ്ടായത്. ദേശീയമായും പ്രാദേശികമായും പ്രാധാന്യമുളള ചരിത്ര സംഭവമെന്ന നിലയില്‍ തിരൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വാഗണ്‍ ട്രാജഡിയുടെ ചുവര്‍ ചിത്രവും ഭാഷാപിതാവായ തുഞ്ചത്ത് എഴുത്തച്ഛന്‍റെ ചിത്രവും വരച്ചിരുന്നു. എന്നാല്‍ ചില സംഘപരിവാര്‍ ഗ്രൂപ്പുകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ചിത്രം നീക്കാന്‍ റെയില്‍വെയുടെ ഉന്നത അധികാരികള്‍ തീരുമാനിക്കുകയാണുണ്ടായത്. മുഖ്യമന്ത്രി തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തിലെ പ്രധാന ഏടായ വാഗണ്‍ ട്രാജഡി ചിത്രീകരിക്കുന്ന ചുമര്‍ ചിത്രം തിരൂര്‍ റെയില്‍വെ…

Posted by Pinarayi Vijayan on Wednesday, November 7, 2018

 

LEAVE A REPLY

Please enter your comment!
Please enter your name here