കഥാകൃത്ത് വിവി രുഗ്മിണിയുടെ സ്മരണാര്‍ഥം യുവകഥാകാരികള്‍ക്ക് വേണ്ടി ഏര്‍പ്പെടുത്തിയ ധര്‍മടം സര്‍വീസ് സഹകരണ ബാങ്ക് വിവി രുഗ്മിണി കഥാപുരസ്‌കാരത്തിന് സൃഷ്ടികള്‍ ക്ഷണിച്ചു. 2022ല്‍ (ജനുവരി, ഡിസംബര്‍ കാലയളവില്‍) മലയാളത്തിലെ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച കഥകള്‍ക്കാണ് പുരസ്‌കാരം നല്‍കുക.
10,000 രൂപയും ശില്‍പ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. 2023 ജനുവരി ഒന്നിന് 35 വയസ്സിലധികമാകാത്ത യുവതികളുടെ രചനകളായിരിക്കും പരിഗണിക്കുക. മത്സരാര്‍ഥികള്‍ക്ക് നേരിട്ടോ അല്ലാതെയോ, ആസ്വാദകര്‍ക്കോ, പ്രസാധകര്‍ക്കോ സൃഷ്ടികള്‍ നല്‍കാം.
രചയിതാക്കളുടെ വയസ്സ് തെളിയിക്കുന്ന രേഖ, സൃഷ്ടി അച്ചടിച്ച് വന്ന പ്രസിദ്ധീകരണം, അച്ചടിച്ച കഥയുടെ മൂന്ന് ഫോട്ടോ കോപ്പി എന്നിവയടക്കം കണ്‍വീനര്‍, സാഹിത്യപുരസ്‌കാര സമിതി, ധര്‍മടം സര്‍വീസ് സഹകരണ ബാങ്ക്, ചിറക്കുനി, പിഒ പാലയാട്, തലശ്ശേരി-670661
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല