വികെ നാരായണ ഭട്ടതിരി പുരസ്‌കാരം രാമചന്ദ്രയ്യര്‍ക്ക്

0
77

വടക്കാഞ്ചേരി: വികെ നാരായണ ഭട്ടതിരി പുരസ്‌കാരം വായന ലഹരിയാക്കിയ പനങ്ങാട്ടുകര സ്വദേശി ശ്രീകൃഷ്ണ വിലാസത്തില്‍ രാമചന്ദ്രയ്യര്‍ക്ക് സമ്മാനിക്കും.

കേരളവര്‍മ പബ്ലിക്ക് ലൈബ്രറിയുടെ സ്ഥാപകരില്‍ പ്രധാനിയായ വേദ പണ്ഡിതന്‍ വികെ നാരായണ ഭട്ടതിരിയുടെ പേരില്‍ വികെ നാരായണഭട്ടതിരി ട്രസ്റ്റും കേരളവര്‍മ പബ്ലിക് ലൈബ്രറിയും ചേര്‍ന്ന് നല്‍കുന്ന പുരസ്‌കാരം രണ്ട് പതിറ്റാണ്ടായി വ്യത്യസ്ത മേഖലകളിലെ പണ്ഡിതന്മാര്‍ക്കാണ് നല്‍കുന്നത്. എഴുപത്തഞ്ചുകാരനായ അയ്യര്‍ ഇന്ത്യക്കകത്തും വിദേശത്തുമെല്ലാം പ്രവര്‍ത്തിച്ചു.

കോയമ്പത്തൂരില്‍ ഹൈടെക് വാനപ്രസ്ഥ കേന്ദ്രത്തില്‍ പാചക ജോലിക്കാരനായതോടെ ബാല്യം മുതലുള്ള വായനയെ ലഹരിയാക്കി മാറ്റി. ചെന്നൈ ബ്രിട്ടീഷ് ലൈബ്രറി അംഗമാണ്. നാലു ഭാഷകളില്‍ ആഴമുള്ള വായന. പ്രതികള്‍ ലഭ്യമല്ലാത്തവയുടെ കോപ്പി എടുത്ത് ബൈന്‍ഡ് ചെയ്ത് സൂക്ഷിച്ച് വലിയ ഗ്രന്ഥശേഖം അയ്യര്‍ക്ക് സ്വന്തമായിട്ടുണ്ട്.

27ന് ലൈബ്രറി ഹാളില്‍ നടക്കുന്ന ഭട്ടതിരി സ്മൃതിയില്‍ പ്രശസ്തിപത്രവും 10,001 രൂപയു മടങ്ങുന്ന പുരസ്‌കാരം സമ്മാനിക്കും


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here