നിപയെ അതിജീവിച്ച കേരളം, ഭീതിയുടെ നാളുകളെ ഓര്‍മ്മപ്പെടുത്തി വൈറസ് എത്തി

0
254

നിപയെ അതിജീവിച്ച കേരളത്തിന്റെ കഥയാണ് ‘വൈറസ്’ എന്ന ചിത്രത്തിലൂടെ ആഷിക് അബു പറയുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചിത്രം പ്രഖ്യാപിച്ചത് മുതല്‍ കാത്തിരിക്കുന്ന പ്രേക്ഷകരെ കൂടുതല്‍ ആകാംക്ഷാഭരിതരാക്കിയിരിക്കുകയാണ് ട്രെയിലറും. നിപാകാലത്ത് കേരളം കടന്നുപോയ ഭീതിയും മാനസിക സംഘര്‍ഷവുമെല്ലാം ട്രെയിലറിലും പ്രകടമാണ്.

കേരളത്തിലെ ആരോഗ്യരംഗം കണ്ട ഏറ്റവും വലിയ പ്രതിസന്ധികളില്‍ ഒന്നായ നിപാ വൈറസ് ബാധയെക്കുറിച്ച് പറയുന്ന ചിത്രത്തില്‍ നിപ രോഗികളെ ചികിത്സിക്കുന്നതിനിടയില്‍ രോഗം ബാധിച്ച് മരിച്ച നേഴ്‌സ് ലിനിയുടെ വേഷത്തിലെത്തുന്നത് റിമ കല്ലിങ്കല്‍ ആണ്.

കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, പാര്‍വതി, രേവതി, ടൊവിനോ തോമസ്,  രമ്യാ നമ്പീശന്‍, സൈബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ഇന്ദ്രജിത്ത് സുകുമാരന്‍ തുടങ്ങി വലിയൊരു താരനിരതന്നെയുണ്ട് ചിത്രത്തില്‍.

മുഹ്‌സിന്‍ പരാരി,സുഹാസ് ഷറഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിക്കുന്നത്. രാജീവ് രവിയാണ് ഛായാഗ്രഹണം. സുഷിന്‍ ശ്യാം സംഗീതവും, സൈജു ശ്രീധര്‍ എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here