കേരളം അതിജീവിച്ച കഥ

0
205

യാസീൻ ബിൻ യൂസുഫലി

കേരളത്തിലെ ജനങ്ങളെ മുഴുവൻ പേടിപ്പെടുത്തി പരിഭ്രാന്തരാക്കിയ ഒരു വൈറസ്
ആയിരുന്നു നിപ്പ. മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലെ ആളുകളായിരുന്നു കഴിഞ്ഞ വർഷം നിപ്പയോട് പൊരുതി അതിജീവിച്ചത്.
21 ആളുകളുടെ ജീവനാണ് അതുമൂലം നമുക്ക് നഷ്ടമായത്.

നിപ്പ, കേരളം എങ്ങനെ തരണം ചെയ്തു എന്നതിനെക്കുറിച്ച് മുഹ്സിൻ പരാരി തിരക്കഥയെഴുതി ആഷിക് അബു സംവിധാനം ചെയ്ത ഒരു റിയലിസ്റ്റിക് സ്റ്റോറിയാണ് വൈറസ് എന്ന മലയാള ചിത്രം.
മലയാള സിനിമയിലെ വലിയ താരനിരകളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ടോവിനോ തോമസ്, ആസിഫ് അലി, റഹ്‌മാൻ, കുഞ്ചാക്കോ ബോബൻ, ജോ ജോർജ്, ഇന്ദ്രജിത്ത്, ശ്രീനാഥ് ബാസി, സൗബിൻ സാഹിർ, പാർവതി, രേവതി, റിമ കല്ലിങ്കൽ , മഡോണ സെബാസ്റ്റ്യൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്.

എല്ലാവരും വ്യത്യസ്ത വേഷങ്ങളിലായി മികച്ച അഭിനയ മികവുകളാണ് ചിത്രത്തിലുടനീളം കാഴ്ചവെച്ചത്.
കേരളത്തിൽ നിപ്പാ വൈറസ് സ്ഥിരീകരിച്ചതിനു ശേഷം കോഴിക്കോടും പരിസരപ്രദേശങ്ങളും നേരിട്ട പരിഭ്രാന്തിയെ വളരെ വ്യക്തമായി തന്നെ ചിത്രത്തിൽ കാണിക്കുന്നുണ്ട്.

പൊതുജനങ്ങൾ, ഗവൺമെൻ്റ് ഉദ്യോഗസ്ഥർ, പ്രത്യേകിച്ച് കേരളത്തിലെ ആരോഗ്യ മന്ത്രി ശൈലജ ടീച്ചർ, തുടങ്ങി കോഴിക്കോട് മെഡിക്കൽ കോളേജിലെ പ്രഗൽഭരായ ഡോക്ടർമാർ, ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ഡോക്ടർ അനൂപ് എന്നിവരടക്കമുള്ള കേന്ദ്ര കഥാപാത്രങ്ങളുടെ കാസ്റ്റിംഗ് നല്ലരീതിയിൽ തന്നെയാണ് സംവിധായ്കൻ നിർവഹിച്ചിട്ടുള്ളത്.
അഭിനയമികവ് കൊണ്ട് എടുത്തുപറയേണ്ട കുറച്ച് ആളുകൾ ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട് എന്നത് തന്നെയാണ് ഈ ചിത്രത്തിൻ്റെ മറ്റൊരു പ്രത്യേകത. സൗബിൻ സാഹിർ, സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ സക്കറിയ, ഇവരുടെ അഭിനയത്തിന് മുന്നിൽ തിയറ്ററുകളിൽ കണ്ടുനിൽക്കുന്നവരുടെ മുഖഭാവങ്ങളും മാറിയിരുന്നു.

സക്കറിയയുടെ കഥാപാത്രപേരും സിനിമയിൽ സക്കറിയ എന്നാണ്. ചിത്രത്തിൽ
എടുത്തു പറയേണ്ട മറ്റൊരു ഭാഗം, അത് ലിനി സിസ്‌റ്ററുടെ കഥയാണ്. ഏറ്റവും കൂടുതൽ വേദനിപ്പിക്കുന്ന ഒരു രംഗം കൂടിയാണ് ലിനി എന്ന മാലാഖയുടെ ഭാഗങ്ങൾ.

മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ വേണ്ടി സ്വന്തം ജീവൻ നഷ്ടമായ ധീര വനിതയാണ് ലിനി സിസ്റ്റർ. ചിത്രത്തിൽ അവസാനം ലിനി സിസ്‌റ്റർ ഭർത്താവിന് കത്തെഴുതുന്ന സീൻ പലരുടെയും കണ്ണിൽ വെള്ളം നിറയ്ക്കുന്നതായിരുന്നു തീയറ്ററുകളിൽ കാണാൻ സാധിച്ചത്.
ലിനി സിസ്‌റ്ററുടെ വേഷത്തലാണ് റിമാ കല്ലിങ്കൽ ചിത്രത്തിൽ എത്തുന്നത്.

ഒരാളിൽനിന്നും ഒരു രോഗം എങ്ങനെയാണ് പടരുന്നത് എന്നും, ആശുപത്രികളിൽ പോയാൽ ജനങ്ങൾ രോഗം പടരാതിരിക്കാൻ എന്തൊക്കെ കാര്യങ്ങൾ ചെയ്യണമെന്നും, എങ്ങനെയാണ് രോഗങ്ങൾ പകരുന്നതെന്നും വ്യക്തമായി കാണിക്കുന്നണ്ട് ചിത്രത്തിൽ.

നിപ്പാ വൈറസ് എന്താണെന്നും, ഈ രോഗം എങ്ങനെയാണ് ജനങ്ങളിലേക്ക് പകരുന്നതെന്നും, ഏതുതരം ജീവിയിൽ നിന്നുമാണ് ഇത് പകരുന്നതെന്നും തുടങ്ങിയ വിവരങ്ങളെ ജനങ്ങളെ ബോധവത്ക്കരിക്കുന്ന ഒരു സിനിമ കൂടിയാണിത്.

വളരെ മനോഹരമായ ചിത്രം തന്നെയാണ് ഇത് എന്നതിൽ സംശയമില്ല. തിയേറ്ററുകൾ പുറത്തിറങ്ങുന്ന ഓരോരുത്തരുടെയും കണ്ണുകളിൽ അത് വ്യക്തമായിരുന്നു.
നിപ്പ, പലർക്കും അത് ഇന്നും ഒരു ഓർമ്മ മാത്രമാണ്. എന്നാൽ പലർക്കും അത് ഓർമ്മകളിൽ നിന്നുപോലും മാഞ്ഞിട്ടില്ല. ചിത്രം കണ്ട് പുറത്തിറങ്ങുമ്പോൾ മാസ്കും ധരിച്ച് കോഴിക്കോട് ജനങ്ങൾ അന്ന് നടന്ന പോലെയാണ് ഞാൻ അടക്കമുള്ള ആളുകൾക്ക് ഫീൽ ചെയ്തത്.

മുഹ്സിൻ പരാരി തിരക്കഥയെഴുതി ആഷിഖ് അബു സംവിധാനം ചെയ്ത ഈ ചിത്രം പൊതുജനങ്ങൾക്ക് ഒരു വലിയ അറിവാണ് നൽകുന്നത് .
ഈ ഒരു സിനിമയുടെ ഏറ്റവും വലിയ കോളിറ്റി എന്ന് പറയുന്നത് പല റിയലിസ്റ്റിക് സ്റ്റോറുകളിലും പല ആളുകളും സംവിധായകരുടെ ഭാഷ അനുസരിച്ച് പല കാര്യങ്ങളും അവരുടെ വക അഡീഷണൽ ചെയ്യാറുണ്ട്.
എന്നാൽ ഈ ചിത്രത്തിൽ അങ്ങനെ ഒരു കാര്യം ഒരിക്കലും വന്നിട്ടില്ല എന്നതാണ് ചിത്രത്തിലെ ഏറ്റവും വലിയ ഒരു വിജയം. കോഴിക്കോട് പരിസരം അനുഭവപ്പെട്ട യഥാർത്ഥ കഥ മാത്രമാണ് ഇതിൽ പറയുന്നത്.
നിപ്പവൈറസ് വന്ന സമയത്ത് ജനങ്ങളിൽ പലതരത്തിലുള്ള സോഷ്യൽ മീഡിയ ധാരണകൾ ഉണ്ടായിരുന്നു. അതൊന്നും തന്നെ ഈ ചിത്രത്തിൽ നമുക്ക് കാണാൻ സാധിക്കുന്നില്ല .

ക്യാമറയും ടെക്നിക്കൽ കാര്യങ്ങളും വളരെ നന്നായി തന്നെ ചെയ്തിട്ടുണ്ട്. നല്ല മികച്ച ഷോട്ടുകൾ തന്നെയാണ് ചിത്രത്തിൽ കാഴ്ചവെച്ചത് .
രണ്ടര മണിക്കൂറിൽ നിപ്പ എന്ന വൈറസ് അതിജീവിച്ചത് എങ്ങനെയെന്നത് വ്യക്തമായി പക്രടമാക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ടെന്ന് തന്നെ പറയാം.

തീയേറ്ററുകളിൽ സിനിമയ്ക്ക് വലിയ കൈയിയടി തന്നെ ലഭിച്ചു . ഇനിയും ഇത്തരം രോഗങ്ങൾ നമ്മുടെ സമൂഹത്തിൽ ഉണ്ടാകാതിരിക്കട്ടെ എന്ന് നമുക്ക് ഒരിക്കൽക്കൂടി പ്രാർത്ഥിക്കാം…
ഈ ചിത്രം നമ്മുക്ക് സമ്മാനിച്ച ടീം ആഷിക് അബുവിനെ ഒരു വലിയ കൈയടി തന്നെ നമുക്ക് കൊടുക്കാൻ സാധിക്കും….

LEAVE A REPLY

Please enter your comment!
Please enter your name here