കുട്ടിയാനയുടെ ജഡവുമായി അമ്മയാന

0
170

ന്യൂഡൽഹി: കുട്ടിയാനയുടെ ജഡം തുമ്പിക്കൈയിലേറ്റി റോഡിന് നടുവിലൂടെ നീങ്ങുന്ന അമ്മയാന. റോഡിന്റെ മറുവശത്തെത്തുമ്പോൾ ജഡം തുമ്പിക്കൈയിൽ നിന്ന് താഴേക്ക് ഊർന്നുവീണു. പിന്നെയാ അമ്മയാനയ്ക്ക് ഒരടി പോലും നീങ്ങാനാവുന്നില്ല.

സങ്കടപ്പെട്ട് നിൽക്കുന്ന അമ്മയാനയ്ക്കരികിലേക്ക് ഒരു കൂട്ടം ആനകളെത്തുന്നു. കുട്ടിയാനയുടെ മൃതശരീരവുമായി ആനക്കൂട്ടം കാട്ടിലേക്ക് മറഞ്ഞു.

ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനായ പ്രവീൺ കസ്വാൻ ടിറ്ററിൽ ഷെയർ ചെയ്തതാണ് ആരുടെയും കണ്ണുനനയിക്കും ഈ വീഡിയോ.

LEAVE A REPLY

Please enter your comment!
Please enter your name here