മുക്തയുടെ വയലറ്റ്സ്: മുഴുവന്‍ അണിയറ പ്രവര്‍ത്തകരും സ്ത്രീകളാകുന്ന ചിത്രം

0
248

പ്രേംചന്ദിന്റെയും ദീദി ദാമോദരന്റെയും മകള്‍ മുക്ത സംവിധായികയാകുന്നു. മലയാള സിനിമയില്‍ ആദ്യമായി മുഴുവന്‍ അണിയറ പ്രവര്‍ത്തകരും സ്ത്രീകളാകുന്നു എന്ന പ്രത്യേകതയുമുണ്ട് വയലറ്റ്സിന്. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം അന്താരാഷ്ട വനിതാദിനത്തില്‍ എഴുത്തുകാരി കെ.ആര്‍. മീര നിര്‍വ്വഹിച്ചു. പാപ്പാത്തി മൂവ്മെന്റ്സിന് വേണ്ടി ഫുള്‍മാര്‍ക്ക് സിനിമയുടെ ബാനറില്‍ ജെഷീദ ഷാജിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. മുക്ത ദീദി ചന്ദ് സംവിധാനം നിര്‍വ്വഹിക്കുന്നു.

സീമ, സജിത മഠത്തില്‍, പ്രിയങ്ക, സരസ ബാലുശ്ശേരി, അര്‍ച്ചന പത്മിനി എന്നിവര്‍ക്കൊപ്പം രാമു, കൈലാഷ്, രഞ്ജിപണിക്കര്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. സംവിധായകന്‍ ഹരിഹരന്‍ ഒരു പ്രധാനവേഷത്തില്‍ ചിത്രത്തിലെത്തുന്നുണ്ട്. ബീനാപോള്‍ എഡിറ്റിങ്ങും ഫൗസിയ ഫാത്തിമ ഛായാഗ്രഹണവും ദീദി ദാമോദരന്‍ രചനയും നിര്‍വ്വഹിക്കും. എ.ആര്‍. റഹ്മാന്റെ സഹോദരി ഫാത്തിമ റഫീഖ് ശേഖര്‍ മലയാളത്തില്‍ ആദ്യമായി തീം മ്യൂസിക്ക് ചെയ്യുന്നു എന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്. പ്രശസ്ത നര്‍ത്തകി മല്ലിക സാരാഭായിയാണ് നൃത്ത സംവിധാനം. സംഗീത സംവിധാനം ദ്രുത പെണ്‍ ബാന്റിന് നേതൃത്വം നല്‍കുന്ന ശിവപാര്‍വ്വതി രവികുമാറാണ്. ഗാനരചന: കവിയത്രി വി.എം. ഗിരിജ, കലാസംവിധാനം: ദുന്ദു രഞ്ജീവ്, വസ്ത്രാലങ്കാരം: ഡെബലീന ബേറ, മെയ്ക്കപ്പ്: അജ്ഞലി നായര്‍.

മലയാള സിനിമയിൽ ആദ്യമായി മുഴുവൻ അണിയറ ജോലികളും സ്ത്രീകൾ കൈകാര്യം ചെയ്യുന്ന ‘വയലറ്റ്സ്’ എന്ന സിനിമയുടെ ഔപചാരിക സമാരംഭം …

Posted by K R Meera on Thursday, March 7, 2019

തിരുവനന്തപുരം അന്താരാഷ്ട്ര ഷോട്ട് ഫിലീം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച സംവിധായകന്‍ അടൂര്‍ഗോപാലകൃഷ്ണന്റെ സഹധര്‍മ്മിണിയെക്കുറിച്ചുള്ള സുനന്ദ, കോഴിക്കോട്ടെ വിജിയുടെ നേതൃത്വത്തില്‍ നടന്ന ഇരിക്കല്‍ സമരത്തെക്കുറിക്കുന്ന റൈസ് എന്നീ ഡോക്യുമെന്ററികളുടെ സംവിധായികയാണ് മുക്ത. സുനന്ദ കൊല്‍ക്കത്ത 2019 സൗത്ത് ഏഷ്യന്‍ ഷോര്‍ട്ട് ഫിലീം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സംവിധായകന്‍ ജോണ്‍ എബ്രഹാമിന്റെ ജീവിതത്തെ ആസ്പദമാക്കി പ്രേംചന്ദ് സംവിധാനം ചെയ്യുന്ന ജോണ്‍ എന്ന സിനിമയുടെ ക്രിയേറ്റീവ് ഡയറക്ടറാണ് മുക്ത. പ്രേംചന്ദിന്റെയും ദീദിയുടെയും മകളായ മുക്ത സംവിധാനം നിര്‍വ്വഹിക്കുന്ന ആദ്യ ഫീച്ചര്‍ സിനിമയാണ് വയലറ്റ്സ്.

LEAVE A REPLY

Please enter your comment!
Please enter your name here