ജനശ്രദ്ധനേടി സ്ത്രീ പര്‍വ്വം സംഗീത ശില്‍പം

0
299

സ്ത്രീകൾ വീട്ടിലും സമൂഹത്തിലും നേരിടുന്ന അതിക്രമങ്ങൾ വരച്ചുകാട്ടുന്ന സ്ത്രീ പർവ്വം സംഗീത ശിൽപവുമായി വിദ്യാർഥിനികൾ. പയ്യാമ്പലം ഗവ.വനിതാ അധ്യാപക പരിശീലന കേന്ദ്രത്തിലെ വിദ്യാർഥിനികളാണ് സ്ത്രീ ശാക്തീകരണം പ്രമേയമാക്കി അന്താരാഷ്ട്ര വനിതാ ദിനത്തിൽ സംഗീത ശിൽപം അവതരിപ്പിച്ചത്. നൃത്താവിഷ്‌കാരത്തിലൂടെ അധ്യാപക വിദ്യാർഥിനികൾ ഇന്നത്തെ സമൂഹത്തെ വരച്ചു കാട്ടിയപ്പോൾ നാനാതുറയിലുള്ളവർ പിന്തുണയുമായെത്തി.

16 പേരടങ്ങുന്ന സംഘമാണ് എട്ട് മിനിറ്റ് ദൈർഘ്യമുള്ള സംഗീത ശിൽപം അവതരിപ്പിച്ചത്. കണ്ണൂർ പഴയ സ്റ്റാന്റിലായിരുന്നു പരിപാടി. ചെറുകുന്ന് ബോയ്‌സ് ഹൈസ്‌കൂളിലെ അധ്യാപികയായ പ്രിയ കല്യാശ്ശേരി രചനയും നാടക സംവിധായൻ അനിൽ നരിക്കോട് സംവിധാനവും നിർവഹിച്ച സംഗീത ശിൽപം ഇന്നത്തെ സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങളും അനീതികളും വിളിച്ചു പറയുന്നു. ശ്രീഷ ചന്ദ്രൻ ആലപിച്ച ഗാനത്തിന് സോമസുന്ദരമാണ് സംഗീതം നൽകിയിരിക്കുന്നത്. കോളേജ് പ്രിൻസിപ്പൽ പി സുരേന്ദ്രൻ, ഡോ. കെ സുധാകരൻ എന്നിവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here