വ്യത്യസ്തമാർന്ന വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന താരമാണ് വിജയ് സേതുപതി. റിയൽ ലൈഫിൽ നാം കണ്ടുമുട്ടുന്ന കഥാപാത്രങ്ങളെ വിജയ് സേതുപതി സ്ക്രീനിൽ അവതരിപ്പിച്ചപ്പോൾ മക്കൾ സെൽവൻ എന്ന പേര് പ്രേക്ഷകർ ചാർത്തികൊടുത്തു. കഥാപാത്രങ്ങളിൽ പുതുമ തേടുന്ന താരം വീണ്ടുമെത്തുന്നത് വില്ലൻ വേഷത്തിലാണ്.
‘ഉപ്പെണ്ണ’ എന്ന തെലുങ്ക് ചിത്രത്തിലാണ് വില്ലനായി താരം വേഷമിടുന്നത്. നവാഗതനായ ബുച്ചി ബാബു സന യാണ് ചിത്രം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയുടെ അച്ഛന്റെ വേഷത്തിലാണ് വിജയ് സേതുപതി എത്തുക. കൃതി ഷെട്ടി നായികയായി എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദില്‍ തുടങ്ങി.
രാജശേഖര്‍ അനിംഗി, പാഞ്ച വൈഷ്ണവ് തേജ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. മലയാളിയായ ശ്യാം ദത്താണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. മൈത്രി മൂവീ മേക്കേഴ്സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വിജയ് സേതുപതി അഭിനയിക്കുന്ന രണ്ടാമത്തെ തെലുങ്ക് ചിത്രമാണ് ഉപ്പെണ്ണ. ആദ്യ തെലുങ്ക് ചിത്രമായ സെയ് റാ നരസിംഹ റെഡ്ഡി റിലീസിന് ഒരുങ്ങുകയാണ്. ചിരഞ്ജീവി നായകനായി എത്തുന്ന ചിത്രത്തിൽ രാജ പാണ്ടി എന്ന കഥാപാത്രത്തെയാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്.