‘ക്യാപ്റ്റനു’ശേഷം ജയസൂര്യയും പ്രജേഷ് സെനും ഒന്നിക്കുന്ന ചിത്രമാണ് വെള്ളം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി.
ഇന്ത്യന്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ ക്യാപ്റ്റനായിരുന്ന വി.പി. സത്യന്റെ കഥ പറഞ്ഞ ചിത്രമാണ് ‘ക്യാപ്റ്റന്‍’. ജയസൂര്യയുടെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു ക്യാപ്റ്റനിലെ വി.പി. സത്യന്‍. ചിത്രം ഏറെ നിരൂപകപ്രശംസ നേടി.
‘എന്റെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രങ്ങളില്‍ ഒന്നായ ‘ക്യാപ്റ്റന്‍’ നിങ്ങള്‍ക്ക് മുന്നില്‍ എത്തിയിട്ട് ഇന്ന് ഒരു വര്‍ഷം തികയുന്നു. ഓര്‍മ്മകളുടെ ഗ്യാലറിയില്‍ ഇരുന്ന് അനുഗ്രഹിച്ച സത്യേട്ടനും, പിന്നെ ഞങ്ങളെ സാന്നിധ്യം കൊണ്ട് പ്രോല്‍സാഹിപ്പിച്ച നിങ്ങള്‍ ഓരോരുത്തര്‍ക്കും ഒരായിരം നന്ദി. ക്യാപ്റ്റന്റെ ഒന്നാം വാര്‍ഷിക സമ്മാനമായി ഞാനും പ്രജേഷും വീണ്ടും ഒന്നിക്കുന്നു എന്ന സന്തോഷകരമായ വാര്‍ത്ത അറിയിക്കട്ടെ,’ ജയസൂര്യ കുറിക്കുന്നു. പുതിയ ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും എന്നും താരം വ്യക്തമാക്കി.
നമ്പി നാരായണന്റെ ജീവിതക്കഥയെ ആസ്പദമാക്കി മാധവന്‍ സംവിധാനം ചെയ്യുന്ന ‘റോക്കറ്ററി: ദ നമ്പി എഫക്റ്റ്’ എന്ന ബയോപിക് ചിത്രത്തിന്റെ സഹസംവിധായകന്‍ കൂടിയാണ് പ്രജേഷ് സെന്‍. മുമ്പ് നമ്പി നാരായണന്റെ ജീവിതത്തെ അടിസ്ഥാനമാക്കി ഓര്‍മകളുടെ ഭ്രമണപഥം എന്നൊരു പുസ്തകവും പ്രജേഷ് സെന്‍ ഒരുക്കിയിരുന്നു.