നിധിന്‍ വി.എന്‍.
നമ്മള്‍ കേട്ട, പല വട്ടം കണ്ട ഒരു കഥ നമ്മള്‍ വീണ്ടും കാണുമോ? ‘ഇല്ല!’ എന്നാണ് ഉത്തരമെങ്കില്‍ തെറ്റി.മാതൃഭൂമി ക്ലബ് എഫ്.എം-ലെ ആര്‍. ജെ-ആയ വിജയ് സംവിധാനം ചെയ്ത ‘ചെരുപ്പ്’ അത്തരം ഒരു കഥയാണ് പറയുന്നത്.
ഒരു നായയും ഏതാനും ചെരുപ്പുകളുമാണ് ചിത്രത്തിലെ കഥാപാത്രങ്ങള്‍. പറയുന്നത് ചെരുപ്പുകളുടെ കഥയാണ്. ഒരു കുടുംബത്തിലെ അഞ്ച് ചെരുപ്പുകളുടെ കഥ. ആ കഥയില്‍ മനുഷ്യരെ കാണാം. ഇന്നുവരെ മനുഷ്യന്റെ എന്ന് പറഞ്ഞുനടന്ന ഒരു കഥ കാണാം. ചെരുപ്പുകളുടെ സംസാരത്തിലൂടെയും, അതിന് സാക്ഷിയാകുന്ന വളര്‍ത്തു നായയിലൂടെയുമാണ് ചിത്രം പുരോഗമിക്കുന്നത്. മൂന്നര മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ചിത്രം അവതരണത്തിലെ വ്യത്യസ്തകൊണ്ട് ശ്രദ്ധിക്കപ്പെടുകയാണ്. വീടുകളില്‍ നിന്നും പുറത്താക്കപ്പെടുന്ന വൃദ്ധരുടെ കഥ കൂടിയാണ് ‘ചെരുപ്പ്’. നമ്മള്‍ ജീവിക്കുന്ന കാലഘട്ടത്തെ, അതിന്റെ സ്വഭാവത്തെ അടയാളപ്പെടുത്താന്‍ കഴിഞ്ഞു എന്നതാണ് ഈ ഷോര്‍ട്ട് ഫില്മിന്റെ മേന്മ.
ചിത്രത്തിന്റെ ക്യാമറ കൈക്കാര്യം ചെയ്തിരിക്കുന്നത് അനന്ദു രവീന്ദ്രനാണ്. എഡിറ്റിംഗ് & സംഗീതം ജോജു സെബാസ്റ്റ്യന്‍. സി.ടി. കബീര്‍, രമേഷ് കാപ്പാട്, ആര്‍ജെ റോഷ്‌നി, ആര്‍ജെ ഗോകുല്‍, ജിബിന്‍, സുക്കി എന്നിവരാണ് ചിത്രത്തില്‍ ശബ്ദം നല്‍കിയിരിക്കുന്നത്.
ചെരുപ്പ് – Short Film by RJ Vijay
നമ്മളെ ചിന്തിപ്പിക്കുന്ന ഒരു short film – ചെരുപ്പ് by RJ Vijay #CLUBFM 104.8 (Kozhikode)
Posted by CLUB FM on Friday, February 15, 2019