ജയസൂര്യ-പ്രജേഷ് സെന്‍ വീണ്ടും – വെള്ളം

0
235

ഏറേ ശ്രദ്ധേയമായ ക്യാപ്റ്റന്‍ എന്ന ചിത്രത്തിനു ശേഷം വീണ്ടും ജയസൂര്യയെ നായകനാക്കി പ്രജേഷ് സെന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ” വെള്ളം “.
ഫ്രണ്ട്ലി പ്രാെഡക്ഷന്‍സിന്റെ ബാനറില്‍ മനു പി നായര്‍, ജോണ്‍ കുടിയാന്‍ മല എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ സംയുക്ത മേനോന്‍ നായികയാവുന്നു.
ദിലീഷ് പോത്തന്‍, സിദ്ധിഖ്, അലന്‍സിയാര്‍, ഇടവേള ബാബു, ജാഫര്‍ ഇടുക്കി, സന്തോഷ് കീഴാറ്റൂര്‍, നിര്‍മ്മല്‍ പാലാഴി, വിജിലേഷ്, സ്നേഹ പാലേരി, പ്രിയങ്ക എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
റോബി വര്‍ഗ്ഗീസ് രാജ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സംഗീതം – ബിജിബാല്‍, എഡിറ്റര്‍ – ബിജിത്ത് ബാല, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – ജോസൂട്ടി.
പ്രാെഡക്ഷന്‍ കണ്‍ട്രോളര്‍ – ബാദുഷ, കല – അജയന്‍ മങ്ങാട്, മേക്കപ്പ് – റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം – അരവിന്ദ്, സ്റ്റില്‍സ് – ലിബിസണ്‍ ഗോപി, പരസ്യകല – തമീര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – ഗിരീഷ് മാരാര്‍, അസോസിയേറ്റ് ഡയറക്ടര്‍ – ജിതിന്‍ ജോണ്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് – സുധര്‍മ്മന്‍ വള്ളിക്കുന്ന്.
വിതരണം – സെന്‍ട്രല്‍ പിക്ച്ചേഴ്സ് റിലീസ്.
നവംബര്‍ മൂന്നിന് കണ്ണൂരില്‍ ചിത്രീകരണം ആരംഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here