‘വായന: കാലം, സമൂഹം, അദ്ധ്യാപനം’ സെമിനാര്‍ നടത്തി

0
673

മൂത്തകുന്നം എസ്. എന്‍. എം. ട്രെയിനിങ് കോളേജില്‍ വായന കാലം, സമൂഹം, അദ്ധ്യാപനം എന്ന വിഷയത്തില്‍ കോളേജ് ലൈബ്രറിയുടെയും ലിറ്റററി ക്ലബിന്റെയും ആഭിമുഖ്യത്തില്‍ ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു. ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല മലയാളം അദ്ധ്യാപികയും സാഹിത്യകാരിയുമായ ഡോ. ആര്‍. ശ്രീലതാവര്‍മ്മ ഉദ്ഘാടനവും മുഖ്യപ്രബന്ധാവതരണവും നിര്‍വഹിച്ചു.

കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് ഡോ. ആശ ഒ.എസ്. അദ്ധ്യക്ഷ വഹിച്ചു. ‘മാറുന്ന കാലത്തിന്റെ വായന’, ‘വായനയും വിദ്യാര്‍ത്ഥിസമൂഹവും’, ’അദ്ധ്യാപനവും പുസ്തകപരിചയവും’ എന്നീ വിഷയങ്ങളില്‍ ബി.എഡ് വിദ്ധ്യാര്‍ത്ഥികളായ ലക്ഷ്മി .എസ്.കുമാര്‍, പ്രവീണ .വി.ബി, റാബിയ ബീവി ഒ.ആര്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന വായനാപക്ഷാചരണവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസവകുപ്പിന്റെ നിര്‍ദ്ദേശത്തിലാണ് ഏകദിന സെമിനാര്‍ സംഘടിപ്പിച്ചത്. കോളേജ് ലൈബ്രേറിയന്‍ സി.ജെ. മാര്‍ട്ടിന്‍ സ്വാഗതവും ലിറ്ററി ക്ലബ്‌ സ്റ്റുഡന്‍റ് കോ ഓര്‍ഡിനേറ്റര്‍ അഞ്ജന എസ് നന്ദിയും പറഞ്ഞു. ഏകദിന സെമിനാറിനോടനുബന്ധിച്ച് പുസ്തക പ്രദര്‍ശനം വയനാക്കുറിപ്പ് തയ്യാറാക്കല്‍, പോസ്റ്റര്‍ രചന എന്നിവയും സംഘടിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here