കൊയിലാണ്ടി കാട്ടിലപ്പീടിക പിസിഎ ലൈബ്രറിയുടെ നേതൃത്വത്തില്‍ വയലാര്‍ നൈറ്റ് സംഘടിപ്പിക്കുന്നു. പീപ്പിള്‍സ് കള്‍ച്ചറല്‍ അസോസിയേഷന്റെ (പിസിഎ) സുവര്‍ണ്ണ ബൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് അടുത്തമാസം 6-ാം തിയ്യതി വൈകിട്ട് 6 മണിയ്ക്ക് പരിപാടി സംഘടിപ്പിക്കുന്നത്. വയലാര്‍ നൈറ്റിന്റെ ഔപചാരികോദ്ഘാടനം എം.എല്‍.എ കെ. ദാസന്‍ നിര്‍വഹിക്കും. പ്രശസ്ത നാടക നടന്‍ മുഹമ്മദ് പേരാമ്പ്ര അനുസ്മരണ പ്രഭാഷണം നടത്തും. ഒരാണ്ടു നീണ്ടു നില്‍ക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികള്‍ക്കാണ് ഇതോടെ തുടക്കം കുറിക്കുന്നത്. ഇതിനോടനുബന്ധിച്ച് മലയാളത്തിന്റെ ജനകീയ താളമായ വയലാറിന്റെ ഗാനങ്ങള്‍ കോര്‍ത്തിണക്കിയുള്ള ഗാനമേളയും സംഘടിപ്പിക്കുന്നു.