കൊടുങ്ങല്ലൂര്‍: പുലിസ്റ്റര്‍ ബുക്‌സ് സികെ വസുമതി ടീച്ചറുടെ കുടുംബാംഗങ്ങളുടെ സഹകരണത്തോടെ ഏര്‍പ്പെടുത്തിയ പ്രഥമ വസുമതി കവിതാ പുരസ്‌കാരം ധന്യ വേങ്ങച്ചേരിക്ക്. മിരെ നീര് എന്ന കവിതാ സമാഹാരത്തിനാണ് പുരസ്‌കാരം. കാസര്‍കോട് ജില്ലയിലെ തായന്നൂര്‍ വേങ്ങച്ചേരി സ്വദേശിയാണ് ധന്യ. പ്രൊഫ. വികെ സുബൈദ, ഡോ. സുലേഖ ഹമീദ്, സെബാസ്റ്റിയന്‍ എന്നിവരായിരുന്നു വിധി കര്‍ത്താക്കള്‍. 11,111 രൂപയും ശില്‍പ്പവും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. നവംബര്‍ 17ന് തൃത്തല്ലൂരില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല
Congratulations