വർഷഋതു ചിത്രപ്രദര്‍ശനം ആഗസ്റ്റ് 13, 14 തീയതികളിൽ അടൂരില്‍

0
520

അടൂര്‍: കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിന്റെയും സാപ്ഗ്രീന്‍ ആര്‍ട്ടിസ്റ്റ്‌സ് ഗ്രൂപ്പിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച വര്‍ഷഋതു ചിത്രകലാ ക്യാമ്പില്‍ രചിക്കപ്പെട്ട ചിത്രങ്ങളുടെ പ്രദര്‍ശനം ആഗസ്റ്റ് 13, 14 തീയതികളിൽ അടൂര്‍ എസ്.എന്‍.ഡി.പി യൂണിയന്‍ ഹാളില്‍ ആരംഭിക്കും.

കേരള ലളിതകലാ അക്കാദമിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലയില്‍ നടക്കുന്ന ആദ്യ വലിയ ഗ്രൂപ്പ് ഷോ ആണിത്. വര്‍ഷഋതു ചിത്രകലാ ക്യാമ്പില്‍ പങ്കെടുത്ത കേരളത്തിലെ പ്രമുഖരായ ഇരുപത്താറ് കലാകാരന്മാരുടെ രചനകളാണ് പ്രദര്‍ശനത്തിലുള്ളത്.

അനിൽ അഷ്ടമുടി, ബിനു കൊട്ടാരക്കര, ഗോപി ദാസ്‌.എ കെ, ജയപ്രകാശ് പഴയിടം, ലിൻസി സാമുവേൽ, മനോജ് മത്തശ്ശേരിൽ, പ്രശാന്ത് ഓച്ചിറ, സജയകുമാർ.വി, സംഗീത് ശിവൻ, ശാലിനി അലക്സ്, ശരത് മുളങ്കാടകം, ഷെൻലെ, ശ്രീജിത്ത്.വി.സി, ഉഷ, തോമസ് കുര്യൻ, വാണി. എൻ.എം, വിക്ടോറിയ.എ.എം, പ്രമോദ് കുരമ്പാല, ആര്‍.സതീഷ്, ആര്‍.പ്രകാശ്, ഗ്രേസിഫിലിപ്പ്, അനില്‍കുമാര്‍.കെ.ജി, ടി.ആര്‍.രാജേഷ്, ബിനുബേബി, നിസരി രാജന്‍, ബൈജു ഇളംപള്ളില്‍ തുടങ്ങിയവരുടെ സൃഷ്ടികളാണ് പ്രദര്‍ശനത്തിലുള്‍പ്പെടുന്നത്. പ്രദർശന സമയം രാവിലെ 10 മണി മുതല്‍ വൈകിട്ട് 7 മണി വരെ.

(ചിത്രത്തില്‍ സജയകുമാര്‍. ജന്മനാ ഇരു കൈകളുമില്ലാതെ കാലു കൊണ്ട് ചിത്രം വരയ്ക്കുന്നു)

LEAVE A REPLY

Please enter your comment!
Please enter your name here