ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ അഭിനന്ദനാർഹമായ പ്രവർത്തനങ്ങൾക്ക് സംസ്ഥാന വനം വന്യജീവി വകുപ്പ് 2019-20 ൽ വനമിത്ര അവാർഡ് നൽകും. 25,000 രൂപയും ഫലകവുമടങ്ങുന്നതാണ് അവാർഡ്. കണ്ടൽക്കാടുകൾ, കാവുകൾ, ഔഷധ സസ്യങ്ങൾ, കാർഷികം, ജൈവവൈവിധ്യം മുതലായവ പരിരക്ഷിക്കുന്ന പ്രവർത്തനങ്ങൾക്ക് ഓരോ ജില്ലയിൽനിന്നും ഒരു അവാർഡാണ് നൽകുന്നത്. തിരുവനന്തപുരം ജില്ലയിൽ താത്പര്യമുളള വ്യക്തികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, കർഷകർ എന്നിവർ തിരുവനന്തപുരം രാജീവ് ഗാന്ധി നഗറിലെ (പി.റ്റി.പി) സോഷ്യൽ ഫോറസ്ട്രി വിഭാഗം ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർക്ക് ഒക്‌ടോബർ 30നകം അപേക്ഷ സമർപ്പിക്കണം.