മുര്ഡ

0
463
athmaonline-naattubhasha-valsan-peelikode-thumbnail

ചില നാട്ടുഭാഷാ സമീപനങ്ങൾ – ഒന്ന്

വത്സൻ പിലിക്കോട്

മുര്ഡ
കാസർഗോഡൻ തനി മലയാളം

മയേരെ കണ്ണി പൊട്ട് ന്നെയ്നി മുന്നേ ബെള്ളുങ്ങനി പണിയോട് പണിയന്നെ. കുണ്ട് മാന്തലും ചപ്പില ഇട്ട് കരിക്കലും ചാണോപ്പൊടി ബേറലും ചേന നട്ടിറ്റ് കുണ്ട് തൂർക്കലും . താളിന്റെ ബെളി, കൊള്ളീരെ തണ്ട്, കുണ്ടേങ്ങിന്റെ കണ്ട , കേങ്ങിന്റെ ബള്ളി, മഞ്ഞളിന്റെ മൊള എന്നിങ്ങന ബരിഷത്തില് ബളരണ്ട ബെള പറ്റ മയക്ക് മുന്നേ മൊള ബന്നിറ്റ് മേലോട്ട് കേറണം. അല്ലേങ്കില് ചളിമ്പെള്ളത്തില് സമൂലം ചീഞ്ഞൾമ്പിപ്പോവും. എടവത്തില് മയ പൊട്ടിത്താവാന്തൊട്ങ്ങ്യാപ്പിന്ന ചിങ്ങം പെർന്നിറ്റേ ബെള്ളപ്പാച്ചില് ന്ക്കൂലൂ. ഇദ് പേട്ച്ചിറ്റ് മീനം പക് തിക്കന്നെ കൊത്തലും കെളക്കലും തൊട്ങ്ങും. ബെള്ളൂങ്ങന്റെ കയ്യോണ്ട് എന്ത്ന്ന് കുയ്ച്ച്ട്ടാലും അദ് പാങ്ങായ്റ്റന്നെ ബെരൂന്ന് എല്ലാരിക്കും അറിയാ. അദോണ്ടന്നെ മേടം ബന്നാപ്പിന്ന ബെള്ളൂങ്ങനും ഓറെ കൈക്കോട്ടിനും ബി ശ്രമേ ഇണ്ടാബൂല.



ആരി ഏട്ന്ന് എങ്ങന ബ്ൾച്ചാലും കൈക്ലോറെ ബൾപ്പ്പ്പണി കയിഞ്ഞിറ്റേ ബെള്ളുങ്ങന മറ്റാരിക്കും ക്ട്ടൂ. കുഞ്ഞമ്പു കൈക്ലോറെട്ത്തെ പണി ഒര് ബെറുംപണിയല്ലാന്ന് ബെള്ളുങ്ങൻ നിത്യൂം പറയും. പണിക്കാറ് പെര ങ്ങ്ന്നൺക്കെന്നെ കൈ ക്ലോറും പെരങ്ങും. അന്നേരം പണിക്ക് ബേഗം നീക്കും ക്ട്ടും. മറ്റില്ലെട്ക്ക പണിക്ക് ബ്ൾച്ചാല് ദൂരം ന് ന്നിറ്റ് നൊടിയലല്ലാണ്ട് ഒര് കൈക്കോട്ട് മണ്ണ് കൊത്താൻ ഒര് മനാമെൻ ച്ചനും ഒപ്പരം ഇണ്ടാബൂല . കൊത്തീം കരിച്ചും ബെള്ളുങ്ങന്റെ ഉട്ത്ത കോണത്തിലേക്ക് ബെരെ ബെയർപ്പ് താവ്മ്പം ചെമ്പിന്റെ മുര്ഡേല് കൈക്ലോറന്നെ നല്ല സംബാരമ്പെള്ളം കോരിക്കൊട്ക്കും. ഓറെ ഓള് ഉമ്പിച്ച്യമ്മ ബെറും ബെള്ളത്തില് ഉപ്പ്ട്ട് കാച്ച്യാലും അയിന്റ്യൊന്നും അര്വേ ബട്ടത്തേ ബെരൂല നാട്ടിലെ പെണ്ണ്ങ്ങളെ ഒര് കൂട്ടാനും. മോറ്റില് ഇഞ്ചി കുനിച്ചതും കപ്പപ്പർങ്കി ഞെൽച്ചതും കൂട്യാവ്മ്പം അയിന്റൊര് പാങ്ങ് ബേറ്യ ന്നെ. മൂന്നാല് മുര്ഡ സംബാരമ്പെള്ളം കുടിച്ചാല് പിന്ന ബയറ് പൈക്കല്ന്ന് പറയ്ന്ന സങ്കദ്യേ തോന്നൂല. ബല്ല പാട്ടേലോ ഞേറ്റിലോ കുടിച്ചാല് അത്ര പാങ്ങ് തോന്നൂല . കൈക്ലോറെ ചെമ്പിന്റെ മുര്ഡക്ക് എന്തോ കെണിമണീസ്ണ്ട്ന്ന് ബെള്ളുങ്ങനി തോന്നല്ണ്ട്.



അദോണ്ടന്നെ ഒര് ബെറിക്ക് ആ മുര്ഡ എനക്ക് തെര്വോന്ന് കൈ ക്ലോറോട് ചോയ്ക്കണ്ടി ബന്നു. തെക്കറേത്തും ബടക്കറേത്തും തറവാട് ബാഗം പിരിഞ്ഞപ്പം അച്ഛാച്ഛന് ക്ട്ടിയ മുര്ഡ നാട്ട്ക്കണ്ടോർക്ക് കൊട്ക്കാൻ ഉമ്പിച്ച്യമ്മ ബ്ട്ടില്ല. സമേത്തിന്റെ ദോഷ ന്നല്ലാണ്ട് എന്ത്ന്ന് പറയാൻ? ബെള്ളൂങ്ങൻ മുര്ഡ ചോയ്ച്ചെയ്ന്റെ മൂന്നാംപക്കം അദ് കാണാണ്ടായി. കൈക്ലോറെ കണ്ണില് ബെള്ളുങ്ങൻ കള്ളനുമായി. ഞാനെട്ത്തിറ്റാന്ന് പലമറി പർഞ്ഞ് നോക്കി. ആര്വദ് ബിശ്വസിച്ചൂല്ല. അങ്ങന നേരില്ലെ ബെള്ളുങ്ങൻ കള്ളൻ ബെള്ളുങ്ങനായി. ന് റ്മ്പിര്യാദം പർഞ്ഞ നാവേണ്ടന്നെ നല്ലദ് പറീക്കാൻ ബെള്ളുങ്ങൻ മണ്ണിന്റെ മുന്തലേം കോന്തലേം കുത്തീം കെൾച്ചും മറിച്ചു. ഒട്ക്കം ചേനക്കുണ്ടില് മണ്ണ്പ്പൂണ്ട മുരുഡ ഓൻ പെര്ദ്യട്ത്തു. കൈക്ലോറും ഉമ്പിച്ച്യമ്മേം സകല നാട്ടാറും നോക്കി ന്ക്കെ ഓന്റെ കൈക്കോട്ടും ഞേറ്റി ബെള്ളുങ്ങൻ കുന്ന് കേറി. പിറ്റത്തെക്കൊല്ലം തൊട്ടിറ്റ് അന്നാട്ട്ന്ന് ഒര് താളിന്റെ ബെളിയോ ഒര് കൊള്ളീരെ തണ്ടോ കണ്ണ് മീച്ച് മണ്ണിനി പൊർത്തേക്ക് ബന്നേയില്ല.

വൽസൻ പിലിക്കോട്

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരിക്കാത്ത രചനകൾ അയക്കാൻ ശ്രദ്ധിക്കുമല്ലോ…! editor@athmaonline.in , WhatsApp : 9048906827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here