ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ ജീവിതം പ്രമേയമാക്കി അണിയറയില്‍ ഒരുങ്ങുന്ന “ഉയരെ”യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി. ടൊവിനോ തോമസ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെക്കുകയായിരുന്നു. ആസിഡ് ആക്രമണത്തെ അതിജീവിച്ച പല്ലവി എന്ന പെണ്‍കുട്ടിയായി പാര്‍വതി എത്തുന്ന ചിത്രത്തില്‍ ടൊവിനോ തോമസ്, ആസിഫ് അലി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.
നവാഗതനായ മനു അശോകന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് ബോബി- സഞ്ജയ് ടീമാണ്. പാര്‍വതിയുടെ അച്ഛന്റെ വേഷത്തില്‍ രഞ്ജി പണിക്കരെത്തുന്നു. പ്രതാപ് പോത്തന്‍, പ്രേം പ്രകാശ് എന്നിവരാണ് മറ്റുതാരങ്ങള്‍. പിവി ഗംഗാധരന്റെ മക്കളായ ഷേനുഗ, ഷേഗ്ന, ഷേര്‍ഗ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.