ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് യഥാസമയം നടത്താത്തതിനാല്‍ ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ (ഡബ്യൂഎഫ്‌ഐ) സസ്‌പെന്‍ഡ് ചെയ്തു. ഇതോടെ, ഇന്ത്യന്‍ താരങ്ങള്‍ക്ക് ലോകവേദിയില്‍ ഇന്ത്യന്‍ പതാക്കയ്ക്ക് കീഴില്‍ മത്സരിക്കാനാകില്ല. അതേസമയം, സ്വതന്ത്ര അത്‌ലീറ്റുകളായി മത്സരിക്കാം.
ഗുസ്തി ഫെഡറേഷന്‍ മുന്‍ മേധാവി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ ലൈംഗികാരോപണങ്ങളും മുന്‍നിര ഗുസ്തി താരങ്ങളുടെ പ്രതിഷേധവും കാരണമാണ് തിരഞ്ഞെടുപ്പ് നീണ്ടത്. ഏപ്രിലില്‍, ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍(ഐഒസി) ഗുസ്തി ഫെഡറേഷന്റെ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ ഒരു അഡേഹോക് കമ്മിറ്റിയെ നിയമിച്ചിരുന്നു.
45 ദിവസത്തനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്താനും നിര്‍ദേശം നല്‍കി. എന്നാല്‍ അതു പലതവണ വൈകി. തിരഞ്ഞെടുപ്പിനുള്ള 45 ദിവസത്തെ സമയപരിധി പാലിച്ചില്ലെങ്കില്‍ അംഗത്വം റദ്ദാക്കിയേക്കാവുന്ന സാധ്യതയെക്കുറിച്ച് മേയില്‍ യുഡബ്ല്യുഡബ്യു മുന്നറിയിപ്പ് നല്‍കിയിരുന്നു.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല