യുജിസി-സിഇസി ദേശീയ വീഡിയോ ഡോക്യുമെൻററി മത്സരത്തിൽ മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം കാലിക്കറ്റ് സർവകലാശാല എജുക്കേഷണൽ മൾട്ടിമീഡിയ റിസർച്ച് സെന്ററിലെ (ഇ.എം.എം.ആര്‍.സി) ക്യാമറാമാൻ എം. ബാനിഷിന് ലഭിച്ചു. അസീസ് തരുവണയുടെ വയനാടൻ രാമായണത്തെ ആസ്പദമാക്കി ഇ എം എം ആർ സി നിർമ്മിച്ച് ദാമോദർ പ്രസാദ് സംവിധാനം ചെയ്ത ’വയനാടൻ രാമായണം’ എന്ന ഡോക്യുമെന്ററിയുടെ ഛായാഗ്രഹണത്തിനാണ് പുരസ്കാരം. വയനാട്ടിലെ ചില പ്രത്യേക ഇടങ്ങളിലും സമുദായങ്ങളിലും രാമായണത്തിന്റെ വാമൊഴി പാരന്പര്യം എങ്ങനെയെല്ലാം നിലകൊള്ളുന്നു എന്ന് അന്വേഷിക്കുന്ന ഈ ഡോക്യുമെന്ററി ഡൽഹി ദൂരദർശൻ സംപ്രേക്ഷണം ചെയ്തിരുന്നു. ഒക്ടോബർ ആറിന് ഷിംലയിൽ നടന്ന ‘പ്രകൃതി ഫിലിം ഫെസ്റ്റിവലിൽ’ വെച്ച് ഹിമാചൽ പ്രദേശ്‍ ഗവർണർ ആചാര്യ ദേവ് വ്രത് പുരസ്കാരം സമ്മാനിച്ചു.