‘ഉടലാഴം’ ഓഡിയോ റിലീസ് നാളെ

0
873

കൊച്ചി: ഉണ്ണികൃഷ്ണന്‍ ആവള സംവിധാനം ചെയ്യുന്ന ആദ്യ സിനിമ ‘ഉടലാഴ’ത്തിന്‍റെ ഓഡിയോ റിലീസ് നാളെ (വെള്ളി) വൈകിട്ട് ആറു മണിക്ക് BTH സരോവരത്തില്‍ വെച്ച് നടക്കും. കമല്‍, റസൂല്‍ പൂക്കുട്ടി, എം ജയചന്ദ്രന്‍, സിബി മലയില്‍, ലാല്‍ ജോസ്, ബി ഉണ്ണികൃഷ്ണന്‍, ഗോപി സുന്ദര്‍ തുടങ്ങി പ്രമുഖര്‍ പങ്കെടുക്കും.

പിന്നണി ഗായിക സിതാര കൃഷ്ണകുമാർ , മിഥുൻ ജയരാജ് എന്നിവർ ചേർന്നാണ് ‘ഉടലാഴ’ത്തിലെ പാട്ടുകൾ തയ്യാറാക്കിയിരിക്കുന്നത്. ഉണ്ണിക്കൃഷ്ണൻ ആവള , മനു മൻജിത്ത് എന്നിവരുടെ വരികളിൽ ഉള്ള നാലു പാട്ടുകൾ ബിജി ബാൽ, പുഷ്പവതി, ജ്യോത്സന, സിതാര , മിഥുൻ എന്നിവരാണ് പാടിയത്.

ഡോക്ടേഴ്സ് ഡിലെമ നിർമ്മിക്കുന്ന സിനിമ ആദ്യ പോസ്റ്റർ മുതല്‍ തന്നെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ‘ഫോട്ടോഗ്രാഫർ’ എന്ന സിനിമയിൽ മോഹൻലാലിനൊപ്പം അഭിനയിച്ച മണി 12 വർഷങ്ങൾക്ക് ശേഷം സിനിമയില്‍ നായകനായി തിരികെയെത്തുന്നു. സജിത മഠത്തിൽ, അനു മോൾ, ജോയ് മാത്യു ,രമ്യ വത്സല അബു വളയംകുളം, ഇന്ദ്രൻസ് തുടങ്ങിയവരും സിനിമയിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here