കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്ന് തുടക്കം

0
507

കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് (ഐ.സി.എഫ്.എഫ്.കെ) ഇന്ന് തുടക്കമായി. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ചലച്ചിത്ര അക്കാദമി, ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍, ബാലസാഹിത്യ ഇന്സ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്.

ടാഗോര്‍, കൈരളി, ശ്രീ, നിള, കലാഭവന്‍ എന്നീ അഞ്ച് തിയേറ്ററുകളിലാണ് ചലച്ചിത്രമേള നടക്കുക. ലോകോത്തര ചലച്ചിത്രങ്ങളടക്കം 140 കുട്ടികളുടെ ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. വിദേശീയരും, തദ്ദേശീയരുമായ നാലായിരത്തിലധികം ഡെലിഗേറ്റുകള്‍ ചലച്ചിത്രമേളയില്‍ പങ്കെടുക്കും.

സംസ്ഥാനത്തെ ആദിവാസി മേഖലയില് നിന്നുള്ള കുട്ടികള്‍ ഉള്‍പ്പെടെ 800-ഓളം കുട്ടികളെ താമസിപ്പിച്ച് ചലച്ചിത്രമേള കാണുന്നതിന് സൗകര്യം ഒരുക്കും. കുട്ടികളുടെ വൈജ്ഞാനിക വൈകാരികതലങ്ങളെ സ്പര്‍ശിക്കുന്ന സിനിമകള്‍ക്ക് മുൻതൂക്കം നൽകിയാണ് മേള സംഘടിപ്പിക്കുന്നത്‌. അതിവൈകാരികതയും ദൃശ്യങ്ങളുടെ അതിഭാവുകത്വത്തിനുമപ്പുറം ഹൃദയ സ്പര്‍ശികളായ സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക. വരും വര്‍ഷങ്ങളില്‍ ഒരു സ്ഥിരം വേദിയായി മേളയെ മാറ്റും.

ചലച്ചിത്രോത്സവത്തിന്റെ പ്രധാന വേദിയായ ടാഗോര്‍ തിയേറ്ററില്‍ എല്ലാ ദിവസവും സംസ്ഥാന സ്കൂള്‍ യുവജനോത്സവ വിജയികളുടെയും, ആദിവാസി മേഖലയില്‍ നിന്നുള്ള കുട്ടികളുടെയും, കുട്ടികളുടെ രംഗത്ത് സര്‍ഗ്ഗാത്മക കഴിവ് തെളിയിച്ചവരുടെയും വിവിധ കലാപരിപാടികള്‍, കുട്ടികളെ ആകര്‍ഷിക്കുന്ന അമ്യൂസ്മെന്റ് പാര്‍ക്ക്, വിവിധ സ്റ്റാളുകള്‍ എന്നിവ സജ്ജീകരിച്ച് എക്സിബിഷനും ഉണ്ടായിരിക്കും. എക്സിബിഷന് സൗജന്യമായി എല്ലാ വിഭാഗം ജനങ്ങള്‍ക്കും കാണാനുള്ള സൗകര്യം ഒരുക്കും. ഇതിനു പുറമേ കൈരളി, ടാഗോര്‍ എന്നീ തിയേറ്ററുകളിലെ അങ്കണത്തില്‍ ചലച്ചിത്ര പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് ഓപ്പണ്‍  ഫോറം സംഘടിപ്പിക്കും.

സിനിമ പ്രദര്‍ശനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക് : http://www.icffk.com/images/ICFFK-SCHEDULE.pdf

 

 

LEAVE A REPLY

Please enter your comment!
Please enter your name here