കോഴിക്കോട് ചെങ്ങോട്ടുകാവ് സംഗീത ഗുരുകുലത്തിന്റെ ത്രിമൂര്‍ത്തി സംഗീതോത്സവം മെയ് 4ന് ആരംഭിക്കും. കലാമണ്ഡലം മാടമ്പി സുബ്രഹ്മണ്യന്‍ നമ്പൂതിരി സംഗീതോത്സവം ഉദ്ഘാടനം ചെയ്യും. ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ ചടങ്ങില്‍ വിശിഷ്ടാതിഥിയായെത്തും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സംഗീതോത്സവത്തിന്റെ ആദ്യ ദിനത്തില്‍ കഥകളി സംഗീതോത്സവവും, മറ്റ് ദിവസങ്ങളില്‍ ശാസ്ത്രീയ സംഗീതോത്സവവും അരങ്ങേറും. ത്രിമൂര്‍ത്തി സംഗീതോത്സവം മെയ് 6ന് സമാപിക്കും.