ഒക്‌ടോബര്‍ 26, 27 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന ”വര്‍ണ്ണപ്പകിട്ട്-2019” ട്രാന്‍സ്‌ജെന്റര്‍ കലോത്സവത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലയില്‍ താമസമാക്കിയ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ടവരുടെ യോഗം 19 ന് രാവിലെ 11 മണിക്ക് സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേരും. യോഗത്തില്‍ കോഴിക്കോട് ജില്ലയിലെ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട മുഴുവന്‍ പേരും നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു.