ചലച്ചിത്ര അക്കാദമി ടൂറിംഗ് ടാക്കീസ് പൂക്കാട് കലാലയത്തിൽ.

0
699

കേരള ചലച്ചിത്ര അക്കാദമിയുടെ ടൂറിംഗ് ടാക്കീസിന്റെ ഭാഗമായ ചലച്ചിത്ര പ്രദർശനം നവം: 22, 23 തിയ്യതികളിൽ ചേമഞ്ചേരിയിലെത്തുന്നു. പൂക്കാട് കലാലയത്തിന്റെ ആഭിമുഖ്യത്തിൽ പൂക്കാട് എഫ്. എഫ്. ഹാളിൽ വൈകീട്ട് 6 മണിക്കാണ് പരിപാടി. ഒറ്റാൽ , പർച്ച്ഡ്, മാൻഹോൾ, ലേഡി ഓഫ് ദി ലേക്ക് എന്നിങ്ങനെ 4 മികച്ച ചിത്രങ്ങൾ പ്രദർശിപ്പിക്കും. നവം.22 ന് .പരിപാടി ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അശോകൻ കോട്ട് ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര അക്കാദമി കോ- ഓർഡിനേറ്റർ നവീനാ സുഭാഷ് പങ്കെടുക്കും. പ്രദർശനം സൗജന്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here