“തുറമുഖം” ജൂൺ മൂന്നിന് തിയേറ്ററുകളിലെത്തും, ട്രെയിലർ കാണാം

0
232

നിവിൻ പോളിയെ നായകനാക്കി രാജീവ്‌ രവി ഒരുക്കുന്ന “തുറമുഖ”ത്തിന്റെ ഔദ്യോഗിക ട്രെയിലർ പുറത്തിറങ്ങി. ജൂൺ മൂന്നിന്, ക്വീൻ മേരി ഇന്റർനാഷണൽ റിലീസാണ് ചിത്രം തിയേറ്ററിൽ എത്തിക്കുന്നത്. നിവിൻ പോളിക്കൊപ്പം ഇന്ദ്രജിത് സുകുമാരൻ, ജോജു ജോർജ്, നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്ത്, ദർശന രാജേന്ദ്രൻ, അർജുൻ അശോകൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി എന്നിവരും സുപ്രധാന വേഷങ്ങളിൽ അണിനിരക്കുന്നു.

1920 കളിലെ കഥയാണ് ചിത്രം പറയുന്നത്. കൊച്ചി തുറമുഖവും, അക്കാലത്ത് നിലനിന്നിരുന്ന ചാപ്പ തൊഴിൽ വിഭജന സമ്പ്രദായവുമാണ് ‘തുറമുഖ’ത്തിന്റെ മുഖ്യ ഇതിവൃത്തം. കരാറുകാരും മുതലാളിമാരും, അവർക്ക് ഒത്താശ ചെയ്യുന്ന യൂണിയൻ നേതാക്കളും അടങ്ങുന്ന സംഘത്തിനെതിരെ, അവകാശങ്ങൾക്കായി പൊരുതുന്ന തൊഴിലാളികളുടെ കഥയാണ് ‘തുറമുഖം’. പ്രത്യാശയ്ക്കും നിരാശയ്ക്കുമിടയിലെ രണ്ട് തലമുറകളുടെ കഥ, ചിത്രത്തിൽ മനോഹരമായി ദൃശ്യവത്കരിച്ചിരിക്കുന്നു. തിരക്കഥയും സംഭാഷണവും ഗോപൻ ചിദംബരം ഒരുക്കുമ്പോൾ, ബി. അജിത് കുമാറാണ് തുറമുഖത്തിന്റെ എഡിറ്റിംഗ് ജോലികൾ നിർവഹിച്ചിരിക്കുന്നത്.

കല – ഗോകുൽ ദാസ്

മേക്കപ്പ് – റോണക്സ് സേവ്യർ

വസ്ത്രാലങ്കാരം – സമീറ സനീഷ്

പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ

പി. ആർ. ഒ – എ. എസ്. ദിനേശ്

ട്രെയിലർ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here