തുഞ്ചന്‍ സ്മാരകത്തിന്റെ കൊല്‍ക്കത്താ കൈരളീ സമാജം എന്‍ഡോവ്‌മെന്റ്: രചനകള്‍ ക്ഷണിച്ചു

0
484

തിരൂര്‍: തുഞ്ചന്‍ സ്മാരകട്രസ്റ്റിന്റെ കൊല്‍ക്കത്ത കൈരളീസമാജം എന്‍ഡോവ്‌മെന്റ് പുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു. വളര്‍ന്നു വരുന്ന സാഹിത്യപ്രതിഭകള്‍ക്കായി കൈരളീസമാജം തുഞ്ചന്‍സ്മാരക ട്രസ്റ്റില്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം 15,000 രൂപയും കീര്‍ത്തിപത്രവും അടങ്ങുന്നതാണ്.

പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കാത്ത കവിതകളുടെയും കഥകളുടെയും സമാഹാരങ്ങള്‍ക്കാണ് തുഞ്ചന്‍ സ്മാരകത്തിന്റെ കൊല്‍ക്കത്താ കൈരളീ സമാജം എന്റോവ്‌മെന്റ് പുരസ്‌ക്കാരം. ഒന്നിടവിട്ട വര്‍ഷങ്ങളില്‍ കവിതയ്ക്കും കഥയ്ക്കും മാറി മാറി നല്‍കുന്ന പുരസ്‌ക്കാരം മുപ്പത് വയസ്സില്‍ കവിയാത്ത എഴുത്തുകാര്‍ക്കുള്ളതാണ്. 2018ലെ പുരസ്‌ക്കാരം കവിതാസമാഹാരത്തിനായിരിക്കും. കൃതികളുടെ മൂന്ന് കോപ്പികള്‍ വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം സെക്രട്ടറി, തുഞ്ചന്‍ സ്മാരക ട്രസ്റ്റ്, തുഞ്ചന്‍ പറമ്പ്, തിരൂര്‍, മലപ്പുറം ജില്ല -676 101 എന്ന വിലാസത്തില്‍ 2019 ജനുവരി 15നകം കിട്ടത്തക്കവിധം അയക്കേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 0494 2422213,2429666

LEAVE A REPLY

Please enter your comment!
Please enter your name here