തുടർച്ച

0
613
athmaonline-thudarcha-ardra-mp-thumbnail

ആർദ്ര എം.പി

പത്തോ നാൽപതോ വർഷങ്ങൾക്കു മുൻപ് മാത്രമായിരുന്നു
എന്റെ അമ്മയുടെ യൗവനം.
ഏതോ ഒരാർത്തവനുരയലിൽ വെമ്പിട്ടു പോയ പ്രണയം
അതിനും മുൻപായിരുന്നു.

പുസ്തകത്തിനിടയിൽ പെൻസിലുകൊണ്ടും
പുസ്തകച്ചട്ടയുടെ മറവിൽ അതീവരഹസ്യമായും
അമ്മയൊളിപ്പിച്ച ഭ്രാന്തൻ നോവ്
ആരോടും ചോദിക്കാതെ ഒരിടുട്ടിൽ
പുറത്ത് ചാടിക്കളഞ്ഞു.

ഇഞ്ചയും പെണ്ണും ചതച്ചു പൊന്നാക്കണമെന്ന്
ശരിയായി പഠിച്ചവരാണ്
എന്റെ അമ്മാവൻമാർ (അന്നും ഇന്നും)
കഥ ആവർത്തനം മാത്രമായിരുന്നു.

എണ്ണയിടാത്ത, അനങ്ങാത്ത
അതേ തുരുമ്പിച്ച ത്രാസ്.
അതേ പണത്തൂക്കങ്ങൾ, നിലവിളികൾ.
അമ്മ നൊന്തു വീണ അതേ ഈറ്റുമുറിയിൽ
ആ ചൂണ്ടു വിരലും നിവർന്നു നിന്നു പറഞ്ഞു.
തൂക്കമൊ(പ്പി)ക്കുന്നില്ല.

ഇനിയും പൊട്ടാത്ത കന്യകാത്വത്തിന്റെ മതിലിൽ
കത്തി കുത്തിയിറക്കി പൊട്ടിയടരുമ്പോൾ
പഴയ ആ യുവതി വന്നു പറഞ്ഞു.
വെറുതെയാണ്,
എത്രയുരച്ചാലും വെളുക്കാത്ത പാത്രങ്ങൾ,
വിയർപ്പുമണം മാറാത്ത മുഷിപ്പുകൾ,
മിനക്കും തോറും ആണടയാളങ്ങൾ
ശേഷിക്കുന്ന വെളുത്ത നിലം.

ഒരിക്കലും കാളിയോ ദുർഗയോ
വന്നു നോക്കാത്തതാണ്
എല്ലാ ആൺവീടുകളും.
വെറുതെയാണ്.

ഇന്നിവൾ മൂത്തവൾ ഇരുപത്തിരണ്ടുകാരി
പുഴ ഒഴുകിത്തീരുന്നതല്ല
ആവർത്തിച്ചു മടുപ്പുണ്ടാക്കുന്നതാണ്.
ഉരുകിയുരുകി, അലിഞ്ഞലിഞ്ഞ്
മടുപ്പുണ്ടാക്കുന്നതാണ്.
ഉരുകിയുരുകി, അലിഞ്ഞലിഞ്ഞ്
വറ്റി വറ്റി ജലമായിത്തീർന്നവൾ
ഉറവടഞ്ഞു പോയവൾ.

ആർദ്ര എം.പി.
ഒന്നാം വർഷ എം.എ മലയാളം സാഹിത്യപഠനം
തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാല.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരിക്കാത്ത രചനകൾ അയക്കാൻ ശ്രദ്ധിക്കുമല്ലോ…! editor@athmaonline.in , WhatsApp : 9048906827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here