നടന് ജയസൂര്യ നായകനാകുന്ന പുതിയ ചിത്രം തൃശ്ശൂര്‍ പൂരത്തിലേക്ക് അഭിനേതാക്കളെ ക്ഷണിക്കുന്നു. 20-നും 40-നും ഇടയില്‍ പ്രായമുള്ള കട്ട കലിപ്പ് ലുക്കുള്ള തൃശ്ശൂര്‍ ഗഡികളെയാണ് ചിത്രത്തിലേക്കായി അണിയറ പ്രവര്‍ത്തകര്‍ തേടുന്നത്. താല്പര്യമുള്ളവര് മെയ് 26-ന് തൃശ്ശൂര്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന ഓഡിഷനില്‍ പങ്കെടുക്കാവുന്നതാണ്.
ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിക്കുന്ന ചിത്രം രാജേഷ് മോഹനാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഗീത സംവിധായകനായ രതീഷ് വേഗയാണ്. രതീഷ് തന്നെയാണ് ചിത്രത്തിന്റെ സംഗീത സംവിധാനവും. പ്രകാശ് വേലായുധനാണ് ഛായാഗ്രഹണം. ഒക്ടോബര്‍ റിലീസായാണ് ചിത്രം ഒരുക്കുന്നത്.
ആട്-2 എന്ന ചിത്രത്തിന് ശേഷം ജയസൂര്യയും വിജയ് ബാബുവും ഒന്നിക്കുന്ന ചിത്രമാണ് തൃശ്ശൂര്‍ പൂരം. പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന വെള്ളമാണ് ജയസൂര്യയുടേതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ചിത്രം.