നടന്‍ സിദ്ദിഖ്‌ അപമര്യാദയായി പെരുമാറിയയെന്ന വെളിപ്പെടുത്തലുമായി യുവനടി രേവതി സമ്പത്ത്

0
149

നടന്‍ സിദ്ദിഖ്‌ അപമര്യാദയായി പെരുമാറിയയെന്ന് വെളിപ്പെടുത്തി യുവനടി രേവതി സമ്പത്ത്. മൂന്ന്‌ വര്‍ഷം മുമ്പ്‌ തിരുവനന്തപുരം നിള തീയേറ്ററില്‍ വച്ച് സിദ്ദിഖില്‍ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നുവെന്നും അത് തന്നെ വലിയ മാനസിക സംഘര്‍ഷത്തിലേക്ക് തള്ളിവിട്ടുവെന്നും രേവതി സമ്പത്ത് ഫേസ്ബുക്കില്‍ കുറിച്ചു.

നടിയെ ആക്രമിച്ച സംഭവത്തിൽ സിദ്ദിഖ് നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ വീഡിയോ കൂടി പോസ്റ്റ് ചെയ്താണ് രേവതി കുറിപ്പ് എഴുതിയിരിക്കുന്നത്. ഈ ദൃശ്യങ്ങള്‍ വീണ്ടും വീണ്ടും കാണുമ്പോള്‍ സിദ്ദിഖില്‍ നിന്ന് തനിക്കുണ്ടായ ദുരനുഭവം പറയാതിരിക്കാനാവുന്നില്ലെന്നും രേവതി വ്യക്തമാക്കുന്നു.

രേവതി സമ്പത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്:

‘ഈ വീഡിയോ വീണ്ടും വീണ്ടും കാണുമ്പോള്‍ എല്ലാം തുറന്നു പറയുന്നതില്‍ നിന്ന് എന്നെ തടഞ്ഞുനിര്‍ത്താനാവുന്നില്ല. തിരുവനന്തപുരം നിള തീയേറ്ററില്‍ 2016-ല്‍ നടന്ന ‘സുഖമായിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യൂ ഷോയ്ക്കിടെ സിദ്ദിഖ് എന്നോട് (ലൈംഗികമായി) അപമര്യാദയായി പെരുമാറാന്‍ ശ്രമിച്ചു. വാക്കാലുള്ള ലൈംഗികാധിക്ഷേപം 21-ാം വയസ്സില്‍ എന്റെ ആത്മവീര്യം കെടുത്തി. അതുണ്ടാക്കിയ ആഘാതം ഇപ്പോഴും എന്നെ വിട്ടുപോയിട്ടില്ല.

സിദ്ദിഖിന് ഒരു മകളുണ്ടെന്നാണ് ഞാന്‍ മനസിലാക്കുന്നത്. അദ്ദേഹത്തിനൊപ്പം അവള്‍ സുരക്ഷിതയായിരിക്കുമോ എന്ന് ഞാന്‍ ചിന്തിക്കുകയാണ്. നിങ്ങളുടെ മകള്‍ക്ക് സമാനമായ അനുഭവമുണ്ടായാല്‍ നിങ്ങള്‍ എന്തുചെയ്യും സിദ്ദിഖ്? ഇത്തരത്തിലുള്ള ഒരാള്‍ക്ക് എങ്ങനെയാണ് ഡബ്ല്യു.സി.സിയെപ്പോലെ ആദരിക്കപ്പെടുന്ന, അന്തസ്സുള്ള ഒരു സംഘടനയ്ക്കെതിരേ വിരല്‍ ചൂണ്ടാനാവുന്നത്? നിങ്ങള്‍ ഇത് അര്‍ഹിക്കുന്നുണ്ടോ? സ്വയം ചിന്തിച്ച് നോക്കുക. ഉളുപ്പുണ്ടോ? സിനിമാമേഖലയിലെ മുഖംമൂടിയിട്ട, സ്വയംപ്രഖ്യാപിത മാന്യന്‍മാരെക്കുറിച്ച് ആലോചിക്കുമ്പോള്‍ ലജ്ജ തോന്നുന്നു- രേവതി കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here