കോഴിക്കോട്: അളകാപുരി ഓഡിറ്റോറിയത്തില്‍ തിലകന് അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു. സെപ്തംബര്‍ 24ന് വൈകിട്ട് 5മണിയ്ക്ക് തുറമുഖ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി പരിപാടി ഉദ്ഘാടനം ചെയ്യും. ജഗത്മയന്‍ ചന്ദ്രപുരി ചടങ്ങില്‍ അധ്യക്ഷത വഹിക്കും. മുഖ്യ പ്രഭാഷണം ഹരിഹരനും അനുസ്മരണ പ്രഭാഷണം പിവി ഗംഗാധരനും നടത്തും.
വിജയന് കാരന്തൂര്‍, അബു സലീം, സുധീഷ്, ബാബു സാമി, കോഴിക്കോട് നാരായണന് നായര്‍, ഹരീഷ് കണാരന്, വിനോദ് കോവൂര്‍, ഷാജി തിലകന്, കൂട്ടിക്കല്‍ ജയചന്ദ്രന് തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിക്കും.