തസ്ലീമ നസ്രീൻ കേരളത്തിൽ

0
641

ശരണ്യ. എം ചാരു

ബംഗ്ലാദേശ് എഴുത്തുകാരിയും, സ്ത്രീപക്ഷ പ്രവർത്തകയും, മനുഷ്യാവകാശ പ്രവർത്തകയുമായ തസ്ലീമ നസ്രീൻ കേരളത്തിലെത്തുന്നു. 1994 ൽ ‘ലജ്ജ’ എന്ന നോവലുമായി ബന്ധപ്പെട്ട് മതമൗലിക വാദികളുടെ ഭാഗത്തു നിന്നും ഉയർന്ന് വന്ന ഭീഷണിയെ തുടർന്ന് ബംഗ്ലാദേശ് വിട്ട ഇവർ അമേരിക്ക, യൂറോപ്പ്, ഇന്ത്യ എന്നിവിടങ്ങളിലായാണ് കഴിഞ്ഞ 20 വർഷമായി താമസിച്ചു പോരുന്നത്.

2004 ൽ ഇന്ത്യൻ ഗവൺമെന്റ് തസ്ലീമയ്ക്ക് ഇന്ത്യയിൽ താമസം അനുവദിക്കുകയും സ്വീഡൻ പൗരത്വമുള്ള ഇവർക്ക് കേന്ദ്ര ഗവൺമെന്റ് ഇടയ്ക്കിടെ വിസ പുതുക്കി നൽകുകയും ചെയ്‌തിരുന്നു . എന്നാൽ 2008 ൽ മതമൗലികവാദികളുടെ ഭീഷണിയെ തുടർന്ന് ഇവരെ പോലീസ് സംരക്ഷണയിൽ വീട്ടു തടങ്കലിൽ പാർപ്പിക്കേണ്ടി വന്നു കേന്ദ്ര സർക്കാരിന്. ഇതേ തുടർന്ന് വിദേശത്തേക്ക് താമസം മാറ്റിയ ഇവർ 2011 ൽ വീണ്ടും ഇന്ത്യയിൽ തിരിച്ചെത്തി. എങ്കിലും, ബംഗ്ലാദേശിലെ മതമൗലിക വാദികളുടെ ഭീഷണി കണക്കിലെടുത്ത് 2015 ൽ അമേരിക്കയിലേക്ക് വീണ്ടും താമസം മാറ്റുകയായിരുന്നു.

ഒരു ചെറിയ ഇടവേളയ്ക്കും, നിരന്തര വേട്ടയാടലുകൾക്കും ശേഷം വീണ്ടും തസ്ലീമ  ഇന്ത്യയിലെത്തുകയാണ്. ഏപ്രിൽ 21, 23 തീയതികളിൽ യഥാക്രമം കോഴിക്കോടും കൊച്ചിയിലുമായി നടക്കുന്ന ‘സ്പ്ലിറ്റ് എ ലൈഫ്’ എന്ന അവരുടെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കാനാണ് ഇവർ കേരളത്തിലെത്തുന്നത്. ഡി സി ബുക്സ് പുറത്തിറക്കുന്ന പുസ്തകത്തിന്റെ പ്രകാശനം കോഴിക്കോട് സാംസ്ക്കാരിക വേദി, ഹൈലൈറ്റ് മാൾ എന്നിവരുടെ സഹകരണത്തോടെ ആണ് സംഘടിപ്പിക്കുന്നത്.

21 ന് വൈകിട്ട് 5.30 ന് കോഴിക്കോട് ഹൈലൈറ്റ് മാളിൽ നടക്കുന്ന ചടങ്ങിൽ ടി പി രാജീവൻ പുസ്തക പ്രകാശനവും പുസ്തക പരിചയവും നടത്തും. തുടർന്ന് എഴുത്തുകാരിയുമായി സംവദിക്കും.

23 ന് വൈകിട്ട് 5.30 ന് കൊച്ചി സെൻട്രൽ സ്ക്വയർ മാളിൽ വച്ച് നടക്കുന്ന ചടങ്ങിൽ എൻ എസ് മാധവൻ പുസ്തകം പ്രകാശനവും പുസ്തക പരിചയവും നടത്തിയ ശേഷം അടുത്ത ദിവസങ്ങളിൽ ഇവർ കേരളത്തിൽ നിന്നും മടങ്ങും.

LEAVE A REPLY

Please enter your comment!
Please enter your name here