കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ തിരുവനന്തപുരത്തെ മോഡൽ ഫിനിഷിംഗ് സ്‌കൂളിൽ കെമിക്കൽ എൻജിനിയറിങ്ങിൽ എം.ടെക്/ബി.ടെക് ബിരുദധാരികളെ കരാർ അടിസ്ഥാനത്തിൽ അധ്യാപകരായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ നാല് രാവിലെ 11ന് തിരുവനന്തപുരം ശാസ്ത്ര സാങ്കേതിക മ്യൂസിയം ക്യാമ്പസിലെ മോഡൽ ഫിനിഷിംഗ് സ്‌കൂളിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക് 0471-2307733, 7012979376.